ADVERTISEMENT

തൃശൂർ ∙ ജവാഹർലാൽ നെഹ്റു വന്ന വഴിയേ 71 വർഷത്തിനു ശേഷം രാഹു‍ൽ വരുമ്പോൾ അന്നത്തെ ചരിത്രം സമ്മാനിക്കാൻ ഒരുങ്ങുകയാണ് അൽഫോൻസാ കുര്യൻ. പ്രധാനമന്ത്രിയായ ശേഷം സ്വീകരണം ഏറ്റുവാങ്ങാൻ 1951 നവംബർ 24ന് ജവാഹർലാൽ നെഹ്റു വന്നപ്പോൾ തന്റെ അച്ഛൻ അദ്ദേഹത്തോടൊപ്പം എടുത്ത ഫോട്ടോയാണ് രാഹുലിന് സമ്മാനിക്കാനായി അൽഫോൻസ ഫ്രെയിം ചെയ്ത് ഒരുക്കിയിരിക്കുന്നത്. ഒല്ലൂർ ചിയ്യാരം ചീരാച്ചി കാട്ടൂക്കാരൻ ഐപ്പുണ്ണി കുര്യൻ അന്ന് ജവാഹർ ലാൽ നെഹ്റുവിന്റെ യാത്രയിലാകെ അനുഗമിച്ചിരുന്നു.

രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ വരവേൽക്കാൻ തൃശൂർ തെക്കെ ഗോപുരനടയിലെ  ഒരുക്കങ്ങൾ.
രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ വരവേൽക്കാൻ തൃശൂർ തെക്കെ ഗോപുരനടയിലെ ഒരുക്കങ്ങൾ.

ഇക്കണ്ട വാരിയരുടെ വിശ്വസ്തനായിരുന്ന കുര്യനെ അദ്ദേഹമാവാം നെഹ്റുവിന്റെ യാത്രകളുടെ ചുമതലയും ഏൽപിച്ചിരിക്കുക എന്നാണ് അൽഫോൻസയുടെ നിഗമനം. തേക്കിൻകാട് മൈതാനിയിലേക്ക് പോകും വഴി ചീരാച്ചിയിൽ വൈദ്യർ വല്ലപ്പുഴ മെന്റൽ സാനിറ്റോറിയം സ്വിച്ച് ഓൺ ചെയ്യിക്കണമെന്ന് അതിന്റെ സംഘാടകർ കുര്യനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായാണ് നെഹ്റു യാത്രാമധ്യേ ഇവിടെ ഇറങ്ങിയത്.

ഈ സമയത്ത് എടുത്ത ചിത്രം അമൂല്യ നിധിയായി കുര്യൻ കരുതിയിരുന്നു. 51ാമത്തെ വയസ്സിൽ 1972ൽ അദ്ദേഹം മരിച്ചെങ്കിലും ഫോട്ടോ വീട്ടുകാർ ഭദ്രമായി തന്നെ സൂക്ഷിച്ചു. ഇന്ന് രാഹുൽ വരുമ്പോൾ നെഹ്റുവും ഈ സ്ഥലവും തമ്മിലുള്ള ബന്ധം കാണിച്ച് അന്നത്തെ ചരിത്രം സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് അൽഫോൻസ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com