പൊട്ടിവീണു വൈദ്യുതക്കമ്പി, കണക്‌ഷൻ വിഛേദിച്ചു കെഎസ്ഇബി; ഊരി വച്ച ഫ്യൂസ് സാമൂഹിക വിരുദ്ധർ കുത്തി, ഷോക്കേറ്റ് ആട് ചത്തു

SHARE

കടവല്ലൂർ ∙ വടക്കുമുറി പാടത്ത് പൊട്ടിവീണ വൈദ്യുതക്കമ്പിയിൽ നിന്നു ഷോക്കേറ്റ് കടവല്ലൂർ ചോഴിയാട്ടിൽ ബാബുവിന്റെ ആട് ചത്തു. മാസങ്ങൾക്കു മുൻപു കോക്കൂർ പാടശേഖരത്തിൽ പൊട്ടിവീണ കമ്പിയിലാണ് ഇന്നലെ വൈദ്യുതി പ്രവാഹം ഉണ്ടായത്. ചാലിശ്ശേരി കെഎസ്ഇബി സെക്‌ഷനിലെ ജീവനക്കാർ ഇവിടത്തെ കണക്‌ഷൻ വിഛേദിച്ചിരുന്നു. പാടത്തെ വെള്ളം വറ്റിയതിനു ശേഷം കമ്പി പുനഃസ്ഥാപിക്കുമെന്നാണു പറഞ്ഞിരുന്നത്.

വൈദ്യുതി പ്രവാഹം ഇല്ലാത്തതിനാൽ ആടുകളെ മേയ്ക്കുന്നതിനും പുല്ലരിയുന്നതിനും കുളിക്കുന്നതിനും കുട്ടികളടക്കം ഒട്ടേറെപ്പേർ ഇതിനു സമീപം എത്തിയിരുന്നു. ഇന്നലെ രാവിലെ തീറ്റ തേടി പാടത്തിറങ്ങിയ ആട്ടിൻകൂട്ടത്തിലെ 3 ആടുകൾക്കാണു വൈദ്യുതാഘാതം ഏറ്റത്. ഒരെണ്ണം ചത്തു. ആടുകൾ വെള്ളത്തിൽ വീണു പിടയുന്നതുകണ്ട് എത്തിയ സ്ത്രീക്കും ചെറിയ തോതിൽ ഷോക്കേറ്റു.

കെഎസ്ഇബി ഊരി വച്ച ഫ്യൂസ് സാമൂഹിക വിരുദ്ധർ കുത്തിയതാണ് അപകടമുണ്ടാക്കിയതെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്നു കെഎസ്ഇബി ജീവനക്കാർ വൈദ്യുതബന്ധം വിഛേദിക്കുകയും കമ്പികൾ പോസ്റ്റിൽ നിന്നു മുറിച്ചു മാറ്റുകയും ചെയ്തു. പൊലീസിൽ പരാതി നൽകുമെന്നു ചാലിശ്ശേരി കെഎസ്ഇബി അസി. എൻജിനീയർ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}