ADVERTISEMENT

ഗുരുവായൂർ ∙ ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്ന ഭക്തരുടെ സാധനങ്ങൾ സൂക്ഷിക്കുന്ന ക്ലോക്റൂം ഡിജിറ്റൽ ആയി. ഇവിടെ ഏൽപിക്കുന്ന സാധനങ്ങളുടെ വിവരങ്ങൾ കംപ്യൂട്ടറിൽ രേഖപ്പെടുത്തും. ബാർകോഡുള്ള ബാഗിലാക്കി ഓരോ കള്ളികളിൽ സൂക്ഷിക്കും. ഇതേ ബാർ കോഡുള്ള കാർഡ് ഉടമകൾക്ക് നൽകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കിഴക്കേനടയിലെ പ്രധാന ക്ലോക് റൂമിൽ 5 കംപ്യൂട്ടറുകളും 23 ജീവനക്കാരും ഉണ്ട്. സാധനങ്ങൾ വാങ്ങാനും തിരിച്ചെടുക്കാനും വ്യത്യസ്ത കൗണ്ടറുകളുണ്ട്.

തെക്കേനടയിൽ ഇപ്പോൾ ഒരു കൗണ്ടറാണുള്ളത്. ഇത് മൂന്നാക്കി വർധിപ്പിക്കും. ചെരിപ്പ് ഇവിടെ നിന്ന് നൽകുന്ന ബാഗിൽ ആക്കി നൽകണം. മൊബൈൽ ഫോൺ 5 രൂപ, സ്മാർട് ഫോൺ 10, ക്യാമറ 10, ചെറിയ ബാഗ് 5, വലിയ ബാഗ് 10 എന്നിങ്ങനെയാണ് നിരക്ക്. 6 മണിക്കൂർ സൂക്ഷിക്കുന്നതിനാണ് ഈ നിരക്ക്. കംപ്യൂട്ടർ സംവിധാനം കൂടി ഏർപ്പെടുത്തിയതോടെ ക്ലോക് റൂമിൽ തിരക്ക് കുറഞ്ഞു. ഗുരുവായൂർ മൾട്ടി പർപ്പസ് സഹകരണ സംഘമാണ് ക്ലോക് റൂം കരാർ എടുത്തിട്ടുള്ളത്. ഇവിടെ സിസിടിവി ക്യാമറയും ഏർപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com