ADVERTISEMENT

ഇരിങ്ങാലക്കുട ∙ ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മാള പൊയ്യ ഷാപ്പുംപടി സ്വദേശി കളത്തിൽ ആൻസിലിനെയാണ്(35) ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി കെ.പി. പ്രദീപ് ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ 2 വർഷം കൂടി തടവ് അനുഭവിക്കണം.

കൊടുങ്ങല്ലൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസ് ഇരിങ്ങാലക്കുട ഡിവൈഎസ്പിയായിരുന്ന പി.എ. വർഗീസ്, കൊടുങ്ങല്ലൂർ എസ്ഐയായിരുന്ന പി.കെ. പത്മരാജൻ, എഎസ്ഐ എം.ടി. സന്തോഷ്, സീനിയർ വനിതാ സിപിഒ ടി.ആർ. രജനി എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ. സിനിമോൾ ഹാജരായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com