സിംഗപ്പൂരിലും താരമായി ക്രൈസ്റ്റിന്റെ റോബട്ട്

സിംഗപ്പൂർ ഓട്ടോണമസ് അണ്ടർ വാട്ടർ വെഹിക്കിൾ ചാലഞ്ച് മത്സരത്തിൽ അവസാന റൗണ്ടിലെത്തിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളജിലെ സെന്റർ ഫോർ ഇന്നവേഷൻ രൂപം നൽകിയ റോബട്ടുമായി സെന്റർ ഡയറക്ടർ സുനിൽ പോളും സംഘവും
സിംഗപ്പൂർ ഓട്ടോണമസ് അണ്ടർ വാട്ടർ വെഹിക്കിൾ ചാലഞ്ച് മത്സരത്തിൽ അവസാന റൗണ്ടിലെത്തിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളജിലെ സെന്റർ ഫോർ ഇന്നവേഷൻ രൂപം നൽകിയ റോബട്ടുമായി സെന്റർ ഡയറക്ടർ സുനിൽ പോളും സംഘവും
SHARE

രാജ്യാന്തര അണ്ടർ വാട്ടർ റോബട്ടിക് മത്സരത്തിൽ അവസാന റൗണ്ടിലെത്തി ക്രൈസ്റ്റ് എൻജിനീയറിങ് കോളജ് 

ഇരിങ്ങാലക്കുട ∙ ഐ ട്രിപ്പിൾ ഇ ഓഷിയാനിക് എൻജിനീയറിങ് സൊസൈറ്റി, നാഷനൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ, സിംഗപ്പൂർ പോളിടെക്നിക് എന്നിവയുടെ സഹകരണത്തോടെ നടത്തിയ അണ്ടർ വാട്ടർ റോബട്ടിക് മത്സരത്തിൽ ക്രൈസ്റ്റ് എൻജിനീയറിങ് കോളജ് നിർമിച്ച റോബട്ട് അവസാന റൗണ്ടിലേക്ക് യോഗ്യത നേടി. 13 രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത മത്സരമായിരുന്നു ഇത്. കോളജിലെ അണ്ടർ വാട്ടർ റിസർച് ലാബാണ് ഈ റോബട്ട് വികസിപ്പിച്ചത്.

ക്യാമറകൾ പകർത്തുന്ന ദൃശ്യങ്ങൾ തത്സമയം വിശകലനം ചെയ്ത് തടസ്സങ്ങൾ ഒഴിവാക്കി ജലത്തിനടിയിലൂടെ സഞ്ചരിക്കാൻ ശേഷിയുള്ള റോബട്ടിന് കുറഞ്ഞ ഭാരവും ഉയർന്ന ഇന്ധനക്ഷ മതയുമാണുള്ളത്. കേരള സാങ്കേതിക സർവകലാശാലയുടെ ബാനറിൽ ക്രൈസ്റ്റിൽ നിന്നുള്ള 7 അംഗങ്ങൾക്ക് പുറമേ തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്, ചെമ്പേരി വിമൽ ജ്യോതി, തൃക്കാക്കര മോഡൽ എൻജിനീയറിങ്

കോളജ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളും അടങ്ങുന്ന 13 അംഗ സംഘമാണ് കഴിഞ്ഞ 23 മുതൽ 26 വരെ സിംഗപ്പൂർ പോളിടെക്നിക് ആതിഥേയത്വം വഹിച്ച ഫൈനലിൽ പങ്കെടുത്തത്. ഗവേഷകരായ സുനിൽ പോൾ, അഖിൽ ബി.അറക്കൽ എന്നിവരെ കോളജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര, ജോയിന്റ് ഡയറക്ടർമാരായ ഫാ. ജോയി പയ്യപ്പിള്ളി, ഫാ. ആന്റണി ഡേവിസ്, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ എന്നിവർ അഭിനന്ദിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}