തൃശൂർ ജില്ലയിൽ ഇന്ന് (29-09-2022); അറിയാൻ, ഓർക്കാൻ

thrissur
SHARE

അധ്യാപകർ

ചാലക്കുടി ∙ ഗവ. ഐടിഐയിൽ എംഎബിപി, ടർണർ, സ്റ്റെനോഗ്രഫി ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലിഷ്), വെൽഡർ ട്രേഡുകളിൽ അധ്യാപക ഒഴിവുകളുണ്ട് . ബന്ധപ്പെട്ട ട്രേഡിൽ എൻടിസി/ എൻഎസിയും 3 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട എൻജിനീയറിങ് ബ്രാഞ്ചിൽ ഡിപ്ലോമയും 2 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച നാളെ 11നു നടത്തും. ഫോൺ: 0480-2701491.

സ്‌പോട് അഡ്മിഷൻ

ചാലക്കുടി ∙ ഗവ. വനിത ഐടിഐയിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട് അഡ്മിഷൻ 30ന് 5ന് അവസാനിക്കുമെന്നു പ്രിൻസിപ്പൽ അറിയിച്ചു.  ഫോൺ: 04802700816.

കല്ലേറ്റുംകര ∙ കെ.കരുണാകരൻ മെമ്മോറിയൽ ഗവ. മോഡൽ പോളിടെക്നിക് കോളജിൽ 3 വർഷത്തെ ഡിപ്ലോമ ആൻഡ് ലാറ്ററൻ എൻട്രി കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ നടത്തും. ഫോൺ: 0480–2720746, 94462 32572.

ആരോഗ്യ സർവകലാശാല പരീക്ഷാ തീയതി

തൃശൂർ ∙ ആരോഗ്യ സർവകലാശാല  ഒക്ടോബർ 3ന് ആരംഭിക്കുന്ന ഒന്നാം വർഷ ബിഎഎംഎസ്  പാർട്ട് ഒന്ന് സപ്ലിമെന്ററി (2010 സ്കീം) തിയറി,  6ന്‌ ആരംഭിക്കുന്ന ഒന്നാം വർഷ ബിഎഎംഎസ് സപ്ലിമെന്ററി (2016 ആൻഡ് 2012 സ്കീം) തിയറി, 10ന്  ആരംഭിക്കുന്ന രണ്ടാം വർഷ ഫാംഡി റഗുലർ/സപ്ലിമെന്ററി തിയറി, 20ന് ആരംഭിക്കുന്ന ബിഎഎംഎസ് പാർട്ട് രണ്ട് സപ്ലിമെന്ററി (2010 സ്കീം) തിയറി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}