തൃശൂർ ജില്ലയിൽ ഇന്ന് (01-10-2022); അറിയാൻ, ഓർക്കാൻ

thrissur-ariyan-map
SHARE

പോളിങ് ബൂത്ത് തിങ്കളാഴ്ച പ്രവർത്തിക്കും

മണ്ണുത്തി ∙ ആധാർ കാർഡ് വോട്ടർ പട്ടികയുമായി ലിങ്ക് ചെയ്യുന്നതിന് ഒല്ലൂക്കര, നെട്ടിശ്ശേരി വില്ലേജുകളിലെ എല്ലാ നിയമസഭാ പോളിങ് ബൂത്തുകളും 3നു  പ്രവർത്തിക്കും.  വോട്ടർമാർ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും ആധാർ കാർഡുമായി പോളിങ് ബൂത്തുകളിലെത്തണം.

സീറ്റ് ഒഴിവ് 

അഷ്ടമിച്ചിറ ∙ ഗാന്ധി സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ കൊമേഴ്സിൽ (കംപ്യൂട്ടർ ആപ്ലിക്കേഷൻ) സീറ്റ് ഒഴിവ്. ഫോൺ: 9995512101.

മാള ∙ കോട്ടക്കൽ സെന്റ് തെരേസാസ് ആർട്സ് കോളജിൽ മാനേജ്മെന്റ് ക്വാട്ടയിൽ ബികോം (ഫിനാൻസ്, കോ–ഓപ്പറേഷൻ), ബിബിഎ, ബിഎ ഇക്കണോമിക്സ്, ബിഎ (ഇംഗ്ലിഷ്), ബിഎസ്‌സി സൈക്കോളജി, എംകോം (ഫിനാൻസ്) എന്നിവയിൽ സീറ്റ് ഒഴിവ്. ഫോൺ: 04802891081.

മഴമറ

മാള ∙ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി സബ്സിഡി നിരക്കിൽ മഴമറ നിർമിക്കാൻ താൽപര്യമുള്ളവർ 6ന് മുൻപ് കൃഷിഭവനുമായി ബന്ധപ്പെടുക.

കരട് മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു

ഇരിങ്ങാലക്കുട ∙ നഗരസഭ ജനകീയാസൂത്രണം 2022–23 വർഷത്തെ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്തൃ പട്ടിക തയാറാക്കുന്നതിന്റെ ഭാഗമായി ലഭിച്ച അപേക്ഷകൾ വർക്കിങ് ഗ്രൂപ്പ് ചേർന്ന് പരിശോധിച്ച് തയാറാക്കിയ കരട്  പട്ടിക നഗരസഭ ഓഫിസ് ബോർഡിൽ പ്രസിദ്ധീകരിച്ചു. ആക്ഷേപമുള്ളവർ 10ന് വൈകിട്ട് 5ന് മുൻപ് നഗരസഭ ഓഫിസിൽ അറിയിക്കണം.

സൗജന്യ വൈദ്യുതി

മതിലകം ∙കെഎസ്ഇബി സെക്‌ഷൻ പരിധിയിലെ  സൗജന്യ വൈദ്യുതിയുടെ പുതുക്കിയ ഗുണഭോക്താക്കൾ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ ഇന്ന്  10.30 ന് ആധാർ പകർപ്പ്, അക്കൗണ്ട് കോപ്പി, നികുതി റസീത്, കൺസ്യൂമർ ബിൽ / ബുക്ക്‌ സഹിതം എത്തണം. പെരിഞ്ഞനം സെക്‌ഷൻ പരിധിയിലെ പുതുക്കിയ ഗുണഭോക്താക്കൾ 2.30 നു ഇതേ ഹാളിൽ എത്തണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}