ജീവൻ പ്രമാൺ വീട്ടു പടിക്കലെത്തി നൽകും; പെൻഷന്റെ കാര്യത്തിൽ ടെൻഷൻ വേണ്ട

thrissur-men-skech
SHARE

തൃശൂർ∙പെൻഷൻകാർക്കു വേണ്ടി ജീവൻ പ്രമാൺ(ലൈഫ് സർട്ടിഫിക്കറ്റ്)  വീട്ടു പടിക്കലെത്തി നൽകുമെന്നു തപാൽ വകുപ്പ് ഉറപ്പു നൽകുന്നു. സന്ദേശം കിട്ടിയാൽ 48 മണിക്കൂറിനകം പോസ്റ്റ് ഓഫിസിൽനിന്നു ഉദ്യോഗസ്ഥനെത്തി ഇതു ചെയ്യും. പെൻഷൻ നൽകുന്ന ഏജൻസിയിൽ നേരിട്ടെത്തി തെളിവു നൽകാൻ പ്രയാസമുള്ളവരെ സഹായിക്കാനായി തുടങ്ങിയ പദ്ധതിയാണ്  തപാൽ വകുപ്പു വിപുലമാക്കുന്നത്. 

ചെയ്യേണ്ടത് ഇതെല്ലാം.

∙ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നു പോസ്റ്റ് ഇൻഫോ എന്ന ആപ് ഡൗൺലോഡ് ചെയ്യുക.

∙സർവീസ് റിക്വസ്റ്റ് എന്ന മെനു തുറക്കുക.ഇതിൽ ആവശ്യപ്പെട്ട വിവരം നൽകിയ ശേഷം സെലക്റ്റ് ഐപിപിപി സർവീസ് ടൈപ്പ് എന്നതിൽ ജീവൻ പ്രമാൺ തിരഞ്ഞെടുക്കുക. ഈ സൈറ്റിൽനിന്ന് അയയ്ക്കുന്ന പാസ് വേഡ് നൽകുക. ഇതോടെ അടുത്ത പോസ്റ്റ് ഓഫിസിലേക്കു വിവരം കൈമാറും.

∙ 48 മണിക്കൂറിനകം പോസ്റ്റ് ഓഫിസിൽനിന്നും ജീവനക്കാരെത്തും.ആധാർ, പെൻഷൻ ഏജൻസിയുടെ വിവരങ്ങൾ എന്നിവ കരുതി വയ്ക്കണം.

∙ പോസ്റ്റ് ഓഫിസ് ജീവനക്കാരൻ നിങ്ങളുടെ വിരലടയാളം പതിപ്പിക്കുന്നതോടെ വിവരം ബന്ധപ്പെട്ട ബാങ്കിലും പെൻഷൻ ഏജൻസിയിലും എത്തും. രണ്ടു ദിവസത്തിനകം നിങ്ങൾക്ക് എസ്എംഎസ് എത്തും.

∙70 രൂപയാണ് ഈ സേവനത്തിനു നൽകേണ്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}