ADVERTISEMENT

കൊടകര ∙ ആറ്റപ്പിള്ളിയിൽ പുഴയ്ക്കു സമീപം മൊബൈൽ സിഗ്നൽ വഴി ഓൺചെയ്യുന്ന മോട്ടർ സ്ഥാപിച്ചിരിക്കുന്നത് ഇടിഞ്ഞുവീഴാറായ പമ്പു ഹൗസിൽ. ആറ് മാസം മുൻപ് ആധുനിക സംവിധാനത്തോടെ മോട്ടർ സ്ഥാപിച്ചപ്പോൾ പമ്പ്ഹൗസ് പെയ്ന്റ് അടിച്ച് പുതുക്കി.    കൊടകര, മറ്റത്തൂർ പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല പദ്ധതിക്കായി ആറ്റപ്പിള്ളി പാലത്തിനു സമീപം സ്ഥാപിച്ച കാവനാട്  പമ്പ്ഹൗസിനാണ് ഈ  ശോച്യാവസ്ഥ. 

ഹൈടെക്ക് സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന മോട്ടർ അഞ്ച് മൊബൈലുകളിൽ നിന്നു നിയന്ത്രിക്കാനാവും. കുറുമാലിപ്പുഴയുടെ തീരത്ത് നാല് പതിറ്റാണ്ട് മുൻപ് നിർമിച്ച പമ്പ് ഹൗസിന്റെ പല ഭാഗങ്ങളും അടർന്നു വീണുകൊണ്ടിരിക്കുകയാണ്. ഇഷ്ടിക കൊണ്ട് നിർമിച്ച ചുമരിന്റെ പലയിടത്തും തേപ്പ് അടർന്ന അവസ്ഥയിലാണ്. തുരുമ്പെടുത്ത പൈപ്പ് ലൈനുകളും അടർന്നുകൊണ്ടിരിക്കുന്ന മേൽക്കൂരയും ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്. 

മറ്റത്തൂരിലെ കുഞ്ഞാലിപ്പാറ, ചുങ്കാൽ, കാവനാട്, മറ്റത്തൂർ കുന്ന്, മൂലംകുടം, ചാഴിക്കാട്,കൊടകര പഞ്ചായത്തിലെ, വട്ടേക്കാട്, കനകമല, മനക്കുളങ്ങര, കാരൂർ, കാവുംതറ, പേരാമ്പ്ര, വല്ലപ്പാടി, കൊടകര ജംക് ഷൻ എന്നിവിടങ്ങളിലേക്ക് ശുദ്ധജലം എത്തിക്കുന്നത് ഈ പമ്പു ഹൗസിലൂടെയാണ്. കൊടകര കമ്യൂണിറ്റി ഹാളിനോടു ചേർന്നുളള വാട്ടർ ടാങ്കിലേക്ക് പമ്പ് ചെയ്യുകയും അവിടെനിന്ന് കൊടകരയിലെ മറ്റ് സ്ഥലങ്ങളിലേക്ക് പമ്പു ചെയ്യുകയാണ് പതിവ്.

എന്നാൽ മറ്റത്തൂർ പഞ്ചായത്തിലെ വാർഡുകളിലേക്ക് ശുദ്ധജല വിതരണത്തിനായി സ്ഥാപിച്ച ജലസംഭരണിയുടെ നിർമാണം ഇനിയും പൂർത്തിയായിട്ടില്ല. 15 വർഷത്തിലധികമായി പണി നിലച്ചിരിക്കുകയാണ്. വർഷങ്ങൾ പഴക്കമുള്ള പമ്പ് ഹൗസ് പുതുക്കി നിർമിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകരായ സജീവൻ കൈപ്പിള്ളി, ജോർജ് കൊടിയൻ എന്നിവർ നിവേദനം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com