ADVERTISEMENT

കൊടുങ്ങല്ലൂർ ∙ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന് അത്യപൂർവമായ ജനത്തിരക്ക്. രാവിലെ നട തുറന്നു പന്തീരടി പൂജയ്ക്കു മുൻപേ ആയിരങ്ങളാണ് ദർശനം നടത്തുന്നത്. ചുറ്റുവിളക്ക് തൊഴുതു ദർശനത്തിനും നവരാത്രി മണ്ഡപത്തിൽ അരങ്ങേറുന്ന വിവിധ കലാപരിപാടികൾക്കും ഭക്തജനത്തിരക്ക് ഏറെയാണ്. മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി സംഗീതോത്സവത്തിനും നൃത്തോത്സവത്തിനും ഒട്ടേറെ കലാകാരൻമാരാണു പങ്കെടുക്കുന്നത്. 

നവരാത്രി എട്ടാം ദിവസമായ ഇന്നു 8നും 5 നും  ആറാട്ടുപുഴ പ്രദീപും സംഘവും നടത്തുന്ന ഓട്ടൻ തുള്ളൽ. 7.30ന് സംഗീതോത്സവം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ, മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളി, എന്നിവർ ചേർന്നു ഉദ്ഘാടനം ചെയ്യും. 4.00 ന് നൃത്താഞ്ജലി, 5ന് മോഹിനിയാട്ടം 6 ന് കുടുക്കു വീണക്കച്ചേരി, 7ന് കുറുത്തിയാട്ടം തുടർന്ന് നൃത്തനൃത്യങ്ങൾ. വൈകിട്ട് 5 ന്പുസ്തകം പൂജയ്ക്ക് വയ്ക്കും. തിങ്കളാഴ്ച രാവിലെ 8നും വൈകിട്ട് 5നും ഓട്ടൻ തുള്ളൽ. 6ന് നാഗസ്വരക്കച്ചേരി, 4ന് പഞ്ചരത്ന കീർത്തനം ആലാപനത്തോടെ സംഗീതോത്സവം സമാപിക്കും. 6 ന് നൃത്തനൃത്യങ്ങളും  8ന് കഥകളിലും അരങ്ങേറും. 

മഹാനവമി ദിവസം എട്ടിന് നവരാത്രി മണ്ഡപത്തിൽ ന്യത്തോത്സവം.6.30 ന് എൻഎസ്എസ് ലോകമലേശ്വരം കരയോഗത്തിന്റെ തിരുവാതിരക്കളിയും 7 ന് നൃത്തനൃത്യങ്ങളും , ഡബിൾ തായമ്പക,  സോപാനസംഗീതം എന്നിവ ഉണ്ടാകും. വിജയദശമി ദിവസം 8ന് വിദ്യാരംഭം. 11ന് അക്ഷരശ്ലോക സദസ്സ് വൈകിട്ട് 3ന് തിരുവാതിരക്കളി, നൃത്തനൃത്യങ്ങൾ, നാഗസ്വരക്കച്ചേരി.

∙ പുത്തൻപുര ശ്രീ മുത്തപ്പൻ ഭദ്രകാളി – വിഷ്ണു മായ ക്ഷേത്രത്തിലെ ദുർഗാഷ്ടമി പൂജവയ്പ് വൈകിട്ട് 6 ന്. ബുധനാഴ്ച 6 ന് പൂജയെടുപ്പ്. വിദ്യാരംഭം,  എഴുത്തിനിരുത്തൽ, വിശേഷാൽ പൂജ എന്നിവ ഉണ്ടാകും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com