ADVERTISEMENT

കൊരട്ടി ∙ ചിറങ്ങര റെയിൽവേ മേൽപാലത്തിന്റെ ആദ്യ സ്പാനിന്റെ കോൺക്രീറ്റിങ് പൂർത്തിയായി. ഇന്നലെ രാവിലെ ആരംഭിച്ച ജോലികൾ വൈകിട്ടോടെ പൂർത്തീകരിച്ചു. 20 തൊഴിലാളികളാണ് ജോലിക്ക് എത്തിയത്.അടുത്ത സ്പാനുകൾ അവധി ദിനങ്ങൾക്കു ശേഷം വാർക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 8 സ്പാനുകളാണ് പാലത്തിനുള്ളത്. ഇതിൽ 2 സ്പാനുകൾ റെയിൽവേ നേരിട്ടാണ് നിർമിക്കുന്നത്.

റെഡിമെയ്ഡ് രീതിയിൽ നിർമിച്ച ലോഹത്തൂണുകളും ഗർഡറുകളുമാണ് പാലത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. ഇതിനു മുകളിൽ ഡസ്‌ക് സ്ലാബുകൾ എന്ന പേരിലാണ് സ്പാനുകൾ അറിയപ്പെടുന്നത്. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ 22.61 കോടി രൂപ വിനിയോഗി ച്ചാണ് മേൽപപാലം നിർമിക്കുന്നത്.

പൈൽ, പൈൽ ക്യാപ് എന്നിവയ്ക്കു പുറമേ ഡെക് സ്ലാബ് കോൺക്രീറ്റിലും പിയർ, പിയർ ക്യാപ്, ഗർഡർ എന്നിവ സ്റ്റീലിലുമാണ് നിർമിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ പാലമൊരുക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, വൈസ് പ്രസിഡന്റ് ഷൈനി ഷാജി, സ്ഥിര സമിതി അധ്യക്ഷൻ കെ.ആർ. സുമേഷ് എന്നിവർ സ്ഥലത്തെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com