ADVERTISEMENT

തൃശൂർ∙ പൂജവയ്പ് പൂർത്തിയായി. വിദ്യാരംഭവും വിജയ ദശമിയും.ആയിരക്കണക്കിനു കുട്ടികൾ വിദ്യാരംഭത്തിനെത്തും. ഊരകം ക്ഷേത്രത്തിൽ കുലവിതാനം കാണാൻ ഏറെപ്പേർ എത്തി. ഭക്തർ വഴിപാടായി സമർപ്പിക്കുന്ന പഴക്കുലകൾ കൊണ്ടാണ് ഇവിടെ അലങ്കരിക്കുന്നത്. വിവിധ സ്ഥാപനങ്ങളിലും പൂജവയ്പ് നടന്നു. നൂറുകണക്കിനു ക്ഷേത്രങ്ങളിലാണു ഒൻപതു ദിവസമായി സംഗീതോത്സവങ്ങളും പൂജകളും നൃത്തോത്സവങ്ങളും നടക്കുന്നത്. 

ആദ്യാക്ഷര മധുരമേകാൻ‌ തിരുവുള്ളക്കാവ് ക്ഷേത്രം

ചേർപ്പ്∙ കാലങ്ങളായി എണ്ണമറ്റ കുരുന്നുകളെ ‘ഹരിശ്രീ’ കുറിച്ച് അറിവിന്റെ ലോകത്തിലേക്ക് നയിച്ച തിരുവുള്ളക്കാവ് ക്ഷേത്രം വിദ്യാരംഭത്തി നായി ഒരുങ്ങി കഴിഞ്ഞു. വെളുപ്പിന് 4 മുതൽ ഉച്ച വരെയും വൈകിട്ട് 5 മുതൽ 6 വരെയുമാണ് ക്ഷേത്രത്തിൽ എഴുത്തിനിരുത്തൽ.

ക്ഷേത്രത്തിനകത്തെ സരസ്വതി മണ്ഡപത്തിന് മുന്നിലെ വിദ്യാരംഭ മണ്ഡപത്തിലാണ് എഴുത്തിനിരുത്തുന്നത്. തിരുവുള്ളക്കാവ് വാരിയത്തെ 50 ലേറെ ആചാര്യൻമാരാണ് എഴുത്തിനിരുത്തുക. മുതിർന്ന ആചാര്യൻ ശ്രീധരൻ വാരിയർ നേതൃത്വം നൽകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com