അതിരപ്പിള്ളിയിൽ സഞ്ചാരികളുടെ പ്രളയം; ഇന്നലെ എത്തിയത് 9,000 വിനോദ സഞ്ചാരികൾ

ചൊവ്വാഴ്ച അതിരപ്പിള്ളിയിൽ അനുഭവപ്പെട്ട തിരക്ക്.
ചൊവ്വാഴ്ച അതിരപ്പിള്ളിയിൽ അനുഭവപ്പെട്ട തിരക്ക്.
SHARE

അതിരപ്പിളളി ∙ തുടർച്ചയായി അവധി ലഭിച്ചതിനാൽ അതിരപ്പിളളി, വാഴച്ചാൽ വിനോദ കേന്ദ്രങ്ങൾ ജനത്തിരക്കിൽ മുങ്ങി. ചൊവ്വ രാവിലെ മുതൽ ആനമലപ്പാതയിൽ ഗാതഗതക്കുരുക്ക് അനുഭവപ്പെട്ടു. പുഴ അടുത്തു കാണുന്ന സ്ഥലങ്ങളിലെല്ലാം വാഹനങ്ങൾ നിർത്തിയത് വാഹനക്കുരുക്ക് മുറുകുന്നതിനു കാരണമായി.

സഞ്ചാരികളുടെ തിരക്ക് കൂടുതലുണ്ടായ ചൊവ്വ ഉച്ചയോടെ പ്രവേശന പാസ് നൽകുന്നതു കുറച്ചു നേരം നിർത്തിവച്ചു. വെള്ളച്ചാട്ടത്തി ലേക്കുള്ള പ്രവേശന കവാടത്തിലെ തിക്കുംതിരക്കും നിയന്ത്രണ വിധേയമാക്കാൻ കഴിയാതെ അധികൃതർ കുഴങ്ങി. തമിഴ്‌നാട്ടിൽ നിന്നുള്ള സഞ്ചാരികളായിരുന്നു കൂടുതലും. ഓണത്തേക്കാൾ കൂടുതൽ സന്ദർശകർ എത്തി. പ്രവേശന ഫീസ് ഇനത്തിൽ 7.30 ലക്ഷം രൂപയുടെ വരവുണ്ടായി.

ചൊവ്വാഴ്ച 15000 സന്ദർശകരും 2000ൽ അധികം വാഹനങ്ങളു മാണ് അതിരപ്പിള്ളി വിനോദ കേന്ദ്രത്തിലേക്ക് എത്തിയത്. ഇന്നലെ 9000 സന്ദർശകർ വിനോദ കേന്ദ്രം സന്ദർശിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിന് വനം വകുപ്പ് ടിക്കറ്റ് കൗണ്ടർ മുതൽ ഇട്ട്യാനി വരെ കൂടുതൽ ജീവനക്കാരെ നിയോഗിച്ചു. പ്രത്യേക പരിശീലനം ലഭിച്ച നേച്ചർ ക്ലബ്ബിലെ അംഗങ്ങളും തിരക്ക് നിയന്ത്രിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}