ADVERTISEMENT

ഗുരുവായൂർ ∙ ഭാവി തലമുറയെ ലഹരിയിൽ നിന്ന് സംരക്ഷിക്കാൻ സമൂഹം ഒന്നാകെ പ്രയത്‌നിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിഡ് പറഞ്ഞു. ലഹരി വ്യാപനത്തിനെതിരെ സർക്കാർ നടത്തുന്ന തീവ്രയജ്ഞ പരിപാടി ‘ലഹരി വിമുക്ത കേരളം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് അധ്യക്ഷനായി. ജോയിന്റ് എക്സൈസ് കമ്മിഷണർ പി.കെ. സനു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

ജില്ലാ ഇൻഫർമേഷൻ ഓഫിസിന്റെ നേതൃത്വത്തിൽ രാജീവ് വെങ്കിടങ്ങ് ലഹരിവിരുദ്ധ സന്ദേശം അടങ്ങിയ ഓട്ടൻതുള്ളൽ അവതരിപ്പിച്ചു. ചാവക്കാട് നഗരസഭ ചെയർപഴ്സൻ ഷീജ പ്രശാന്ത്, ജില്ലാ പഞ്ചായത്ത് അംഗം റഹിം വീട്ടിപറമ്പിൽ, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ടി.വി. മദനമോഹനൻ, ഹയർ സെക്കൻഡറി ജില്ലാ കോ ഓഡിനേറ്റർ വി.എ. കരിം, എഡിഎം റെജി.പി. തോമസ്, ജില്ലാ ഇൻഫർമേഷൻ ഓഫിസർ സി.പി. അബ്ദുൽ കരിം, പഞ്ചായത്ത് പ്രസിഡന്റുമാരായ ജാസ്മിൻ ഷെഹീർ, വി.സി. ഷാഹിബാൻ എന്നിവർ പ്രസംഗിച്ചു. 

ക്യാംപസുകളിൽ പ്രത്യേക സേന: മന്ത്രി

തൃശൂർ ∙ ലഹരി മുക്ത കേരളത്തിനായി എൻഎസ്എസ്, എൻസിസി എന്നിവയുടെ നേതൃത്വത്തിൽ ക്യാംപസുകളിൽ പ്രത്യേക സേന രൂപീകരിക്കുമെന്ന് മന്ത്രി ആർ.ബിന്ദു. ലഹരി മുക്ത കേരളത്തിനായി സർക്കാർ പ്രഖ്യാപിച്ച ബോധവൽക്കരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കേരളവർമ കോളജിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. വിദ്യാർഥികളിൽ ലഹരി ഉപയോഗം കണ്ടെത്തുന്ന ജീവനി കൗൺസലിങ് എയ്ഡഡ് കോളജുകളിൽ വ്യാപിപ്പിക്കും. ഹോസ്റ്റൽ വാർഡന്മാരെ ഉൾപ്പെടുത്തി ശ്രദ്ധ എന്ന പേരിൽ കമ്മിറ്റിയും ക്യാംപസുകൾ കേന്ദ്രീകരിച്ച് ജാഗ്രതാ സമിതിയും രൂപീകരിച്ച് പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. മുക്തധാര - ഡ്രഗ് ഫ്രീ ക്യാംപസ് പദ്ധതികളുടെ പ്രഖ്യാപനവും ലഹരിവിരുദ്ധ പ്രതിജ്ഞയും മന്ത്രി നിർവഹിച്ചു. പി.ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടർ ഡോ.അഭിലാഷ് പിള്ളയുടെ നേതൃത്വത്തിൽ ലഹരി മുക്ത കേരളം എന്ന ആശയത്തെ അടിസ്ഥാനമാക്കി നാടകാവതരണം അരങ്ങേറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com