ഡോക്ടർക്കും ജീവനക്കാരിക്കും മർദനം: ആശുപത്രി ജീവനക്കാർ പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ സ്ത്രീ, ഡോക്ടറെയും സുരക്ഷാ ജീവനക്കാരിയെയും മർദിച്ചതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർ ആശുപത്രി വളപ്പിൽ പ്രകടനം നടത്തുന്നു
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ സ്ത്രീ, ഡോക്ടറെയും സുരക്ഷാ ജീവനക്കാരിയെയും മർദിച്ചതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർ ആശുപത്രി വളപ്പിൽ പ്രകടനം നടത്തുന്നു
SHARE

ഇരിങ്ങാലക്കുട ∙ ഗവ.ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ സ്ത്രീ, ഡോക്ടറെയും സുരക്ഷാ ജീവനക്കാരിയെയും മർദിച്ചതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർ അരമണിക്കൂറോളം പണിമുടക്കി പ്രകടനവും യോഗവും നടത്തി. യോഗം ആശുപത്രി സൂപ്രണ്ട് ഡോ. എ.എ. മിനിമോൾ ഉദ്ഘാടനം ചെയ്തു. കെജിഎൻഎ ഏരിയ സെക്രട്ടറി പി.വി. ശ്രീല, ഡോ.എസ്.നമ്രത, എൻജിഒ യൂണിയൻ ഏരിയ ട്രഷറർ വി.എൻ. ശ്രീകുമാർ, സ്റ്റാഫ് വെൽഫെയർ കമ്മിറ്റി പ്രസിഡന്റ് കെ.യു. രാജു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.പ്രസാദ് എന്നിവർ പ്രസംഗിച്ചു. 

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെ അത്യാഹിത വിഭാഗത്തിൽ എത്തിയ സ്ത്രീയാണ് ഡോക്ടറെ കയ്യേറ്റം ചെയ്യുകയും സുരക്ഷാ ജീവനക്കാരിയെ മർദിക്കുകയും ചെയ്തത്. പൊലീസ് എത്തിയാണ് ഇവരെ കരുവന്നൂരിലെ വീട്ടിലെത്തിച്ചത്. ഒറ്റയ്ക്ക് താമസിക്കുന്ന ഇവർ മാനസികാസ്വാസ്ഥ്യത്തിനു ചികിത്സ തേടുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് നടപടി വൈകിയാൽ സമരം തുടരുമെന്ന് ജീവനക്കാർ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}