ADVERTISEMENT

പട്ടിക്കാട്∙ ദേശീയപാത തമ്പുരാട്ടിപ്പടിയിൽ തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ ടോറസ് ലോറിയുടെ പിൻ ഭാഗത്തു ഡീസൽ ടാങ്കിനു സമീപത്തുള്ള ടയറുകൾക്കു തീ പിടിച്ചു. ഡ്രൈവറുടെ ശ്രദ്ധയിൽ പെട്ടതിനാൽ അപകടം ഒഴിവായി. വൈകിട്ട് 3 നു ആലത്തൂരിൽ നിന്നു കൊടുങ്ങല്ലൂരിലേക്കു കരിങ്കല്ല് കയറ്റി പോവുകയായിരുന്നു ടോറസ് ലോറിയുടെ പുറകിൽ ഇടതുവശത്തുള്ള 4 ടയറുകൾക്കാണ് തീ പിടിച്ചിട്ടുള്ളത്.

അപകടകാരണം വ്യക്തമല്ല. അപകടം നടന്ന ഉടൻ പീച്ചി പൊലീസ് സ്ഥലത്തെത്തി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. തൃശൂരിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് തീയണച്ചു. അസി. സ്റ്റേഷൻ ഓഫിസർ പി.കെ ശരത്ചന്ദ്ര ബാബു, ഗ്രേഡ് അസി.സ്റ്റേഷൻ ഓഫിസർ ബാബുരാജ്, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർമാരായ അബീഷ് ഗോപി, ബിജോയ് ഈനാശു, സജിൻ, ജിബിൻ, ഹോം ഗാർഡ് ഷിബു എന്നിവർ അഗ്നി സുരക്ഷാ സംഘത്തിൽ ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com