ADVERTISEMENT

പൈങ്കുളം∙ തിരുവഞ്ചിക്കുഴി മഹാദേവ ക്ഷേത്രത്തിൽ ആദ്യമായി കഥകളി അരങ്ങേറി. കലാമണ്ഡലം ശിബി ചക്രവർത്തിയുടെ നേതൃത്വത്തിൽ  കിരാതം ആട്ടക്കഥയാണ്  അരങ്ങേറിയത്.  അർജുനനായിശിബി ചക്രവർത്തിയും, കാട്ടാളനായി കലാമണ്ഡലം അരവിന്ദും, കാട്ടാളസ്ത്രീയായി  കലാമണ്ഡലം ഗിരീഷും, കുട്ടി കാട്ടാളന്മാരായി കലാമണ്ഡലം അജീഷ്, കലാമണ്ഡലം നവീൻ, കലാമണ്ഡലം ജ്യോതിഷ് എന്നിവരും  ശിവനായി കലാമണ്ഡലം നവീനും അരങ്ങിലെത്തി. 

സദനം വിവേക്, കലാമണ്ഡലം അനിൽ രവി, കലാമണ്ഡലം വിഘ്നേഷ്‌ എന്നിവർ പാട്ടിലും കലാമണ്ഡലം ആദിത്യൻ, കലാമണ്ഡലം ശ്രീരാഗ് എന്നിവർ ചെണ്ടയിലും കലാമണ്ഡലം നിഖിൽ. ആർ. ഉണ്ണി ,കലാമണ്ഡലം രൂപേഷ്‌ എന്നിവർ  മദ്ദളത്തിലും  കലാമണ്ഡലം രാജേഷ്, കലാമണ്ഡലം ഋഷി എന്നിവർ ചുട്ടിയിലും സദനം വിവേക്, കലാമണ്ഡലം വിഘ്നേഷ് എന്നിവർ അണിയറയിലും സഹായികളായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com