ADVERTISEMENT

ഇരിങ്ങാലക്കുട ∙ പശ്ചിമഘട്ടത്തിൽ നിന്ന് ക്രൈസ്റ്റ് കോളജിലെ ജൈവവൈവിധ്യ ഗവേഷണ കേന്ദ്രത്തിലെ ഗവേഷകർ ആദ്യമായി ചാട്ട ചിലന്തി ഇനത്തിൽപെട്ട പുതിയ ഇനം ചിലന്തിയെ കണ്ടെത്തി. ഇന്ത്യ, ചൈന, മലേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ നടത്തിയ പഠനത്തിലാണ് ‘കെലവാകജു’ എന്ന  ഇനം ചിലന്തി വിഭാഗത്തെ കണ്ടെത്തിയത്.

ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ. എം.വി. സുധികുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടിഷ് കൊളംബിയയിലെ ചിലന്തി ഗവേഷകൻ ഡോ. വെയിൻ പി.മാഡിസൺ, സിംഗപ്പൂർ സയൻസ് അക്കാദമിയിലെ ഡോ. പോൾ യിങ്, ബ്രസീൽ ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ഗസ്റ്റാവോ റൂയിസ്, ഗവേഷണ വിദ്യാർഥി ഇ.എച്ച്. വിഷ്ണുദാസ് എന്നിവരും പങ്കാളികളായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com