ബ്രസീലിന്റെ കളിദിനങ്ങളിൽ ശ്രീകുമാറിന്റെ ടീ സ്റ്റാളിൽ ഓംലെറ്റ് ഫ്രീ; ബ്രസീൽ ജഴ്സിയണിഞ്ഞു വരണമെന്ന് മാത്രം

HIGHLIGHTS
  • ശ്രീകുമാറിന്റെ ടീ സ്റ്റാളിൽ ഓംലെറ്റ് ഫ്രീ; ബ്രസീലിന്റെ കളിദിനങ്ങളിൽ !
ബ്രസീൽ ടീമിന്റെ നിറം ചാർത്തിയ പഴയന്നൂർ കുന്നത്തറ പുളിഞ്ചോട്ടിലെ രാമകൃഷ്ണ ടീ സ്റ്റാളും ഉടമ ശ്രീകുമാറും.
ബ്രസീൽ ടീമിന്റെ നിറം ചാർത്തിയ പഴയന്നൂർ കുന്നത്തറ പുളിഞ്ചോട്ടിലെ രാമകൃഷ്ണ ടീ സ്റ്റാളും ഉടമ ശ്രീകുമാറും.
SHARE

പഴയന്നൂർ  ∙ കുന്നത്തറ–കോടത്തൂർ റോഡിലെ രാമകൃഷ്ണ ടീ സ്റ്റാളിൽ ഇന്നു മുതൽ ബ്രസീലിന്റെ ലോകകപ്പ് ഫുട്ബോൾ കളിദിനങ്ങളിൽ ഉച്ചയൂണിനെത്തുന്ന ബ്രസീൽ ആരാധകർക്ക് ഓംലറ്റിന്റെ വില നൽകണ്ട. ബ്രസീൽ ജഴ്സിയണിഞ്ഞു വരണമെന്നു മാത്രം. തികഞ്ഞ ബ്രസീൽ ആരാധകനായ കടയുടമ പന്നിക്കുഴി ശ്രീകുമാറിന്റെ  ലോകകപ്പ് ഫുട്ബോൾ ഓഫറാണിത്.           

ഇഷ്ട ടീമായ ബ്രസീലിന്റെ കളികൾ ആഘോഷമാക്കാനാണു ശ്രീകുമാറിന്റെ തീരുമാനം. വീടിനും വീടിനോടു ചേർന്നുള്ള കടയ്ക്കും ബ്രസീൽ‍ പതാകയുടെ നിറം ചാർത്തിയിട്ടുണ്ട്. ഇത്തവണ ബ്രസീൽ തന്നെ ലോകകപ്പ് നേടുമെന്നും ശ്രീകുമാറിന് ഉറപ്പാണ്. അച്ഛന്റെ പേരിലുള്ള ചായക്കട കഴിഞ്ഞ ലോകകപ്പ് കാലത്തു നടത്തിയിരുന്നത് അനുജൻ ഉണ്ണിയായിരുന്നു. അർജന്റീന ആരാധകനായ ഉണ്ണി അന്നു കടയ്ക്ക് അർജന്റീന പതാകയുടെ നിറമേകിയിരുന്നു. ഓംലറ്റ് ഓഫറുമുണ്ടായിരുന്നു!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
FROM ONMANORAMA