കെഎസ്ആർടിസി ബസിനു നേരെ 'കബാലി 'യുടെ ആക്രമണം; ഒരാഴ്ച വനപാതയിൽ വീണ്ടും ഗതാഗത നിയന്ത്രണം

kabali-tcr
SHARE

അതിരപ്പിള്ളി ∙ വാഴച്ചാൽ മുതൽ മലക്കപ്പാറ വരെയുള്ള വനപാതയിൽ വീണ്ടും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ബുധൻ രാത്രി കെഎസ്ആർടിസി ബസിനു നേരെ കബാലി എന്ന ഒറ്റയാന്റെ ആക്രമണം ഉണ്ടായതിനെ തുടർന്നാണിത്. ഇന്ന് മുതൽ ഒരാഴ്ച നിയന്ത്രണം തുടരാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ചാലക്കുടിയിൽ നിന്നു വൈകിട്ട് 5.10ന് മലക്കപ്പാറയിലേക്കു സർവീസ് നടത്തുന്ന ബസാണ് ഒറ്റയാൻ ആക്രമിച്ചത്. ഈ മാസം 19 മുതൽ ഒരാഴ്ച വനപാതയിൽ വിനോദ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

വിലക്ക് പിൻവലിച്ച് ഉത്തരവ് ഇറക്കിയ അന്നേ ദിവസമാണ് വീണ്ടും കബാലിയുടെ ആക്രമണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികൾ ആനയെ കാണാൻ വാഹനത്തിനു പുറത്ത് ഇറങ്ങുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ബസുകൾ വനപാതയിലേക്കു പ്രവേശിക്കുന്നതിനു മുൻപ് ചെക്ക് പോസ്റ്റുകളിൽ വനം വകുപ്പ് സുരക്ഷാ മുൻകരുതലുകളെ കുറിച്ച് വിശദമായ നിർദേശം നൽകുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS