ADVERTISEMENT

ഇരിങ്ങാലക്കുട∙ കുച്ചിപ്പുഡിയിൽ  ഒന്നാം സമ്മാനം കിട്ടിയപ്പോൾ ഗുരുവിന്റെ അടുത്തേക്ക് ഓടിയെത്തിയ മാനസ് മനസ്സുകൊണ്ട് ഗുരുവിന്റെ കാൽക്കൽ ദക്ഷിണ വച്ചത് ഒന്നാം സമ്മാനം. അപ്പോൾ മനസ്സിൽ  പറഞ്ഞു: ‘മാഷേ, ദക്ഷിണ നൽകാൻ കയ്യിലൊന്നും ഉണ്ടായിരുന്നില്ല കേട്ടോ’. മനസ്സുകൊണ്ടു പറഞ്ഞതു കേട്ടിട്ടെന്നവണ്ണം ഗുരു സുബേഷ് അവനെ  ചേർത്തുപിടിച്ചു. കലയുടെ തിളക്കം പണമല്ലെന്നു തെളിയിക്കുകയാണു മാനസും സഹോദരി നിരഞ്ജൻ ശ്രീലക്ഷ്മിയും.കുടുംബം സാമ്പത്തികമായി തകർന്ന സമയത്താണ് അച്ഛൻ മഹേഷിന് അപകടം സംഭവിച്ചത്. ഇതോടെ വീട് കൂടുതൽ പ്രയാസത്തിലായി. വാടക വീട്ടിലാണ് താമസം. 

  തൃശൂർ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്എസ് വിഭാഗം ആൺകുട്ടികളുടെ കുച്ചിപ്പുഡിയിൽ ഒന്നാംസ്ഥാനം നേടയി  ചാഴൂർ എസ്എൻഎം എച്ച്എസ്എസിലെ മാനസ് മഹേശ്വർ. 	    ചിത്രം : മനോരമ
തൃശൂർ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്എസ് വിഭാഗം ആൺകുട്ടികളുടെ കുച്ചിപ്പുഡിയിൽ ഒന്നാംസ്ഥാനം നേടയി ചാഴൂർ എസ്എൻഎം എച്ച്എസ്എസിലെ മാനസ് മഹേശ്വർ. ചിത്രം : മനോരമ

2019 ൽ ഭരതനാട്യത്തിൽ മാനസ് ജില്ലാ  കലോത്സവത്തിൽ ഒന്നാമതെത്തിയിരുന്നു.  മാനസിന്റെ  കലാപഠനം നിൽക്കുമെന്ന അവസ്ഥ വന്നപ്പോഴാണ് ഗുരു സുബേഷ് പഠനം ഏറ്റെടുത്തത്.  കലോത്സവം അടുത്തപ്പോൾ മുതൽ സുബേഷിന്റെ ഫോർട്ട് കൊച്ചിയിലെ വീട്ടിൽ താമസിച്ചാണ് മാനസ് പരിശീലനം നടത്തിയത്. കലോത്സവത്തിൽ പങ്കെടുക്കുന്നതിനുള്ള വേഷം പോലും ഗുരുവാണ് വാങ്ങി നൽകിയത്. ഒടുവിൽ ഇന്നലെ മത്സരത്തിന് ഇറങ്ങുന്ന സമയത്ത് ഗുരുവിന്റെ കാൽക്കൽ ദക്ഷിണ വച്ച് അനുഗ്രഹം വാങ്ങാൻ പോലും പണമില്ലാതെയാണു മനസ് മത്സരിച്ചത്. 

മത്സരത്തിൽ നേടിയ ഒന്നാം സ്ഥാനം ഗുരുവിന്റെ കാൽക്കൽ സമർപ്പിച്ച് കണ്ണീരു കൊണ്ടാണു മാനസ് തന്റെ ഗുരുദക്ഷിണ സമർപ്പിച്ചത്.  മാനസിന്റെ സഹോദരി നിരഞ്ജൻ ശ്രീലക്ഷ്മി 2021-ലെ കലാ ഉത്സവ് ഭരതനാട്യത്തിൽ ദേശീയ ജേതാവാണ്. ജേതാവായതിനെത്തുടർന്നു നിരഞ്ജനയ്ക്ക് പാർലമെന്റ് സന്ദർശിക്കുവാൻ ക്ഷണം ലഭിക്കുകയും പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ഉപരാഷ്ട്രപതി, സ്പീക്കർ എന്നിവർക്കൊപ്പം അത്താഴം കഴിക്കാനും അവസരം ലഭിച്ചിരുന്നു. 

നായാട്ട് എന്ന സിനിമയിൽ ജോജു ജോർജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ  മകളായും മറ്റൊരു സിനിമയിൽ തമിഴ് നടൻ വിജയ് സേതുപതിക്കൊപ്പവും അഭിനയിച്ചു. ഏത് ജോലി ലഭിച്ചാലും കല ഉപേക്ഷിക്കരുതെന്നാണ് ഈ സഹോദരങ്ങളുടെ ആഗ്രഹം.  ഇല്ലായ്മകൾക്കിടയിലും മക്കളുടെ ആഗ്രഹത്തിനൊപ്പം നിൽക്കുമെന്നു മാതാപിതാക്കളും പറയുന്നു.രാത്രി വൈകിനടന്ന ഭരതനാട്യ മത്സരത്തിലും മാനസ് ഒന്നാം സ്ഥാനം നേടി

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT