കയ്പമംഗലം ∙ 137 രാജ്യങ്ങളുടെ നാണയങ്ങൾക്കൊപ്പം ഖത്തർ ലോകകപ്പ് നാണയവും കറൻസിയും സ്വന്തമാക്കി പുതിയകാവിലെ എം.കെ.ഹനീഫ. ലോകകപ്പ് ഫുട്ബാൾ ആതിഥേയത്വത്തിന്റെ ഭാഗമായി ഖത്തർ സെൻട്രൽ ബാങ്ക് ഇറക്കിയ കറൻസി കഴിഞ്ഞ ദിവസമാണ് ഹനീഫയുടെ കയ്യിലെത്തിയത്. 2022 വർഷത്തെ സൂചിപ്പിക്കുന്ന 22 റിയാലിന്റെ കറൻസിയാണിത്. ലഭിക്കാൻ 75 ഖത്തർ റിയാൽ മുടക്കണം. 2 സ്റ്റേഡിയങ്ങളുടെ ഫോട്ടോ ആലേഖനം ചെയ്ത കറൻസിയിൽ ലോകകപ്പിന്റെ ചിഹ്നവും മുദ്രണം ചെയ്തിട്ടുണ്ട്.
4 മാസം മുൻപ് ഖത്തറിലുള്ള സുഹൃത്ത് വഴിയാണ് ഹനീഫ കറൻസി ബുക്ക് ചെയ്തത്. 4 പതിറ്റാണ്ടായി നാണയശേഖരണം പതിവാക്കിയ വ്യക്തിയാണ് ഹനീഫ.