രേഖകൾ പരിശോധിക്കാനെത്തിയ പൊലീസ് ജീപ്പ് ആർടിഒ കരിമ്പട്ടികയിൽ

thrissur news
SHARE

ഗുരുവായൂർ ∙ ഡ്രൈവിങ് അപാകതകൾ കണ്ടെത്താനും വാഹനങ്ങളുടെ രേഖകൾ പരിശോധിക്കാനും മമ്മിയൂരിൽ ഒട്ടുമിക്ക ദിവസവും പൊലീസ് വാഹനം ഉണ്ടാകും. ഈ പൊലീസ് ജീപ്പ് (നമ്പർ കെഎൽ 01 ബിക്യു 5430) ആകട്ടെ തിരുവനന്തപുരം ആർടിഒ ബ്ലാക് ലിസ്റ്റ് ചെയ്ത വാഹനമാണ്. 2015 ഫെബ്രുവരി 22ന് ചാലക്കുടിയിൽ അമിത വേഗത്തിൽ പാഞ്ഞ വാഹനത്തിന് പിഴ നിശ്ചയിച്ചെങ്കിലും അടച്ചിട്ടില്ല.

അതിനാൽ തിരുവനന്തപുരം ആർടിഒ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. ഈ ജീപ്പിനുള്ള ഇൻഷുറൻസ് പരിരക്ഷ 2022 ജൂലൈ 4ന് കഴിഞ്ഞതായും എംപരിവാഹൻ എന്ന ഗതാഗതവകുപ്പിന്റെ സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങളുടെ വാഹനങ്ങളുടെ രേഖ കൃത്യമാണോ എന്ന് പരിശോധിക്കുന്ന പൊലീസ് വാഹനത്തിന്റെ സ്ഥിതി എന്ത് എന്നറിയാൻ വാഹന പരിശോധയ്ക്ക് വിധേയനായ ഒരാളാണ് എംപരിവാഹൻ സൈറ്റിൽ പരതി നോക്കിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS