പിറന്നാളിന് കുട്ടൻമാരാർക്ക് ഇരട്ടി മധുരമായി കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരവും

പെരുവനം കുട്ടൻ മാരാർക്ക് മകൾ കവിത മധുരം നൽകുന്നു. ഭാര്യ ഗീതയും സുഹൃത്തുക്കളും സമീപം
പെരുവനം കുട്ടൻ മാരാർക്ക് മകൾ കവിത മധുരം നൽകുന്നു. ഭാര്യ ഗീതയും സുഹൃത്തുക്കളും സമീപം
SHARE

ചേർപ്പ് ∙ പിറന്നാൾ ദിവസം ഇരട്ടി മധുരമായി മേള പ്രമാണി പെരുവനം കുട്ടൻ മാരാർക്ക് കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരത്തിന്റെ തിളക്കവും. പുരസ്കാരം മേള കലയ്ക്ക് ലഭിക്കുന്ന അംഗീകാരമായി കരുതുന്നെന്നു അദ്ദേഹം പ്രതികരിച്ചു. 69-ാം പിറന്നാൾ ദിനമായ ഇന്നലെ രാവിലെ തൃപ്പൂണിത്തുറ ഉത്സവത്തിന്റെ മേളത്തിലായിരുന്നു കുട്ടൻമാരാർ.

സുഹൃത്തുക്കൾക്കൊപ്പം പിറന്നാൾ സദ്യയും കഴിച്ചു. വൈകിട്ട് വീട്ടിൽ എത്തിയപ്പോഴാണ് പുരസ്കാര വാർത്ത അറിയുന്നത്. ആറാട്ടുപുഴ ക്ഷേത്ര പ്രതിനിധികൾ, ഭാര്യ ഗീത, മകൾ കവിത എന്നിവർക്കൊപ്പം മധുരം പങ്കിട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംവിധായകന്‍റെ കൂട്ടുകാര്‍ ചോദിച്ചു ; "നീ ഞങ്ങളുടെ കഥ സിനിമയാക്കിയല്ലേ" ഓജോബോർഡ് സത്യമാണ്

MORE VIDEOS