‘തുറന്ന വായനശാല’ ഒരുക്കി മണത്തല സ്കൂൾ വിദ്യാർഥികൾ

മണത്തല ഗവ.ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വിദ്യാർഥികൾ ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ ആരംഭിച്ച ‘തുറന്ന ലൈബ്രറി’ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പ്രസന്ന രണദിവെ ഉദ്ഘാടനം ചെയ്യുന്നു
മണത്തല ഗവ.ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വിദ്യാർഥികൾ ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ ആരംഭിച്ച ‘തുറന്ന ലൈബ്രറി’ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പ്രസന്ന രണദിവെ ഉദ്ഘാടനം ചെയ്യുന്നു
SHARE

ചാവക്കാട്∙ ബ്ലാങ്ങാട് ബീച്ചിൽ മത്സ്യത്തൊഴിലാളികൾക്ക് വായിക്കാൻ ‘തുറന്ന വായനശാല’ ഒരുക്കി മണത്തല ഗവ.ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് വിദ്യാർഥികൾ. ഇവിടെയുള്ള നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾക്കും കടൽ കാണാനെത്തുന്ന സഞ്ചാരികൾക്കും വായനശാല പ്രയോജനകരമാകും. തുറന്ന അലമാരയിൽ നൂറ്റിയൻമ്പതോളം പുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ വച്ചിട്ടുള്ളത്. ആർക്കും പുസ്തകമെടുത്തു വായിച്ച ശേഷം അലമാരയിൽ തിരിച്ചുവയ്ക്കാവുന്ന രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്.

എൻഎസ്എസ് അംഗങ്ങളും സ്കൂളിലെ അധ്യാപകരും ശേഖരിച്ച പുസ്തകങ്ങളാണ് വായനശാലയിൽ വച്ചിട്ടുള്ളത്. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പ്രസന്ന രണദിവേ ഉദ്ഘാടനം ചെയ്തു. കൗൺസിലർ പി.കെ.കബീർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫിസർ പി.പി.റജുല, പി.വി.സന്ധ്യ, ഇന്ദു ചന്ദ്രൻ, ദേവി, സൗമ്യ എന്നിവർ പ്രസംഗിച്ചു. വൊളന്റിയേഴ്സിന്റെ ചിത്ര പ്രദർശനം പ്രിൻസിപ്പൽ പി.പി.മറിയക്കുട്ടി ഉദ്ഘാടനം ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS