റോഡിലേക്ക് തൂങ്ങിക്കിടന്ന കേബിളിൽ കുരുങ്ങി ബൈക്ക് മറിഞ്ഞു; യാത്രക്കാരന് ഗുരുതര പരുക്ക്

രാമകൃഷ്ണൻ മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിൽ.
രാമകൃഷ്ണൻ മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിൽ.
SHARE

ഒല്ലൂർ ∙ റോഡിൽ അപകടകരമായി തൂങ്ങിക്കിടന്ന കേബിളിൽ കുരുങ്ങി ബൈക്ക് മറിഞ്ഞ് യാത്രക്കാരനു ഗുരുതര പരുക്ക്. ചുമലിലെ അസ്ഥിയും 2 വാരിയെല്ലുകളും ഒടിഞ്ഞ നിലയിൽ വാഴാനി കരുമത്ര ഇയ്യാനിക്കാട്ടിൽ രാമകൃഷ്ണനെ (49) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തെങ്കിലും 3 മാസത്തെ പൂർണ വിശ്രമം ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.

ഇന്നലെ പുലർച്ചെ 3.30ന് ഒല്ലൂർ റെയിൽവേ സ്റ്റേഷൻ റോഡിലാണ് സംഭവം. വ്യാപാരിയായ രാമകൃഷ്ണൻ ഇരിങ്ങാലക്കുടയിലേക്കു പോകുകയായിരുന്നു. ഇരുട്ടിൽ റോഡിൽ തൂങ്ങിക്കിടന്ന കേബിൾ ശ്രദ്ധയിൽപ്പെട്ടില്ല. ശരീരത്തിൽ കേബിൾ കുരുങ്ങി ബൈക്കിൽ നിന്നു വീഴുകയായിരുന്നു. അപകടം നടന്നയുടനെ ബോധം നശിച്ച രാമകൃഷ്ണനെ ഒല്ലൂരിലെ ആക്ട്സ് പ്രവർത്തകരാണ് ജില്ലാ ആശുപത്രിയി ലെത്തിച്ചത്.

പരുക്കുകൾ ഗുരുതരമെന്നു കണ്ടതോടെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇടതു ഭാഗത്തെ ചുമലിലെ അസ്ഥിയും വാരിയെല്ലുകളുമാണ് ഒടിഞ്ഞത്. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ തലയ്ക്കു പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ചരക്കു കയറ്റിപ്പോയ ലോറിയിൽ തട്ടി കേബിൾ താഴേക്കു വീണതാകാമെന്നു കരുതുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംവിധായകന്‍റെ കൂട്ടുകാര്‍ ചോദിച്ചു ; "നീ ഞങ്ങളുടെ കഥ സിനിമയാക്കിയല്ലേ" ഓജോബോർഡ് സത്യമാണ്

MORE VIDEOS