കൊടുങ്ങല്ലൂർ ∙ അഴീക്കോട് മുനക്കൽ ഡോൾഫിൻ ബീച്ചിലെ ഗതാഗത കുരുക്കുകൾക്കു പരിഹാരമാകുന്ന ബീച്ച് വൺവേ റോഡ് ബ്രിജ് തുറന്നു. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നു 49.5 ലക്ഷം രൂപ ചെലവലിട്ടാണു എറിയാട് പഞ്ചായത്തിലെ വാർഡ് 17 ൽ പാലം നിർമാണം പൂർത്തിയാക്കിയത്. ഇ.ടി. ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീന റാഫി അധ്യക്ഷത വഹിച്ചു.
പൊതു അവധി ദിനങ്ങളിൽ ബീച്ചിൽ ഉണ്ടാകുന്ന തിരക്കു നിയന്ത്രിക്കാൻ ഈ റോഡിനെ വൺവേ റോഡ് ആയി മാറ്റാൻ കഴിയുമെന്നു ഇ.ടി.ടൈസൺ എംഎൽഎ പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശിധരൻ മുഖ്യാതിഥിയായി. അംബികാ ശിവപ്രിയൻ, സുഹറാബി ഉമ്മർ, അസിം, ജിജി സാബു, ഫൗസിയ ഷാജഹാൻ, സ്നേഹലത, മുൻ അംഗം അബ്ദുല്ല, നജ്മൽ സക്കീർ, സുമിത ഷാജി എന്നിവർ പ്രസംഗിച്ചു.