ADVERTISEMENT

ഒറ്റപ്പിലാവ് ∙ കടവല്ലൂർ പഞ്ചായത്തിലെ മുട്ടിപ്പാലം തടയണ നവീകരണത്തിന്റെ എസ്റ്റിമേറ്റ് തയാറാക്കുന്നതിന്റെ ഭാഗമായി അസി.എൻജിനീയറുടെ നേതൃത്വത്തിൽ ഇറിഗേഷൻ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. കലക്ടറുടെ സാന്നിധ്യത്തിൽ നടത്തിയ അദാലത്തിൽ കർഷകരുടെ പ്രതിനിധി ഒറ്റപ്പിലാവ് വി.ബി.ബഷീർ, പഞ്ചായത്ത് പ്രസിഡന്റ് പി.ഐ.രാജേന്ദ്രൻ എന്നിവർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണു പരിശോധന.

കഴിഞ്ഞ ദിവസം എ.സി.മൊയ്തീൻ എംഎൽഎ വിളിച്ചു ചേർത്ത അവലോകന യോഗത്തിലും മുട്ടിപ്പാലം തടയണ പുനർനിർമാണം തുടങ്ങാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് എത്രയും വേഗം എസ്റ്റിമേറ്റ് സമർപ്പിക്കാൻ എംഎൽഎ നിർദേശിച്ചിരുന്നു. 2 കോടി രൂപയാണു തടയണ നിർമാണത്തിനായി ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. തുക വകയിരുത്തി മാസങ്ങൾ കഴിഞ്ഞിട്ടും തുടർ നടപടികൾ ഇല്ലാത്തതിൽ കർഷകർ പ്രതിഷേധിച്ചിരുന്നു.നിലവിലുള്ള പാലം പൊളിച്ച് സ്ലൂസ് കം ബ്രിജ് ആണു വിഭാവനം ചെയ്യുന്നത്. സർവേ പൂർത്തിയാക്കിയ തണത്തറ തോടിന്റെ 1400 മീറ്റർ ഭാഗവും നവീകരിക്കും.

പദ്ധതി പ്രാവർത്തികമായാൽ 400 ഏക്കർ നെൽക്കൃഷിക്ക് സമൃദ്ധമായി വെള്ളം ലഭിക്കും. ജലലഭ്യത ഉറപ്പായാൽ 3 തവണ കൃഷി ഇറക്കാനും കർഷകർ തയാറാണ്. കടവല്ലൂരിലെ നെല്ലുൽപാദനത്തിൽ വൻ കുതിച്ചുചാട്ടത്തിനു ഇത് വഴിയൊരുക്കും.ബജറ്റിൽ വകയിരുത്തിയെങ്കിലും തുക അനുവദിക്കാനുള്ള നടപടികൾ ഇതുവരെ ആയിട്ടില്ല. പണി തുടങ്ങണമെങ്കിൽ 20 ശതമാനം തുകയെങ്കിലും അനുവദിക്കണം. അടുത്ത കൃഷി സീസൺ തുടങ്ങുന്നതിനു മുൻപു പദ്ധതി നടപ്പാക്കണം എന്നാണു കർഷകരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com