ADVERTISEMENT

അപ്രന്റിസ് ട്രെയിനി: അപേക്ഷ ക്ഷണിച്ചു

വരവൂർ∙ പട്ടിക ജാതി വികസന വകുപ്പിനു കീഴിലുള്ള വരവൂർ ഐടിഐയിൽ മെക്കാനിക് മോട്ടർ വെഹിക്കിൾ ട്രേഡിൽ അപ്രന്റിസ് ട്രെയിനി ആയി തിരഞ്ഞെടുക്കപ്പെടാൻ മെക്കാനിക് മോട്ടർ വെഹിക്കിൾ ട്രേഡിൽ ഐടിഐ പാസായ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ജാതി സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഡിസംബർ 6ന് രാവിലെ 11ന് വരവൂർ ഐ‍ടിഐയിൽ അഭിമുഖത്തിന് ഹാജരാകണം.

ജലവിതരണം മുടങ്ങും

തൃശൂർ∙‍പീച്ചി പ്ലാന്റിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഡിസംബർ 3നു വിൽവട്ടം, ഒല്ലൂക്കര, അയ്യന്തോൾ, പൂങ്കുന്നം, നെല്ലിക്കുന്ന്, നടത്തറ, കൂർക്കഞ്ചേരി, ചിയാരം, അരിമ്പൂർ, മണലൂർ, വെങ്കിടങ്ങ്, അടാട്ട്, കോലഴി, മുളങ്കുന്നത്തുകാവ് എന്നിവിടങ്ങളിൽ പൂർണമായും തൃശൂർ ടൗണിൽ ഭാഗികമായും ജല വിതരണം മുടങ്ങും.

ജില്ലാതല ശിൽപശാല 5ന്

ഇരിങ്ങാലക്കുട ∙ മണ്ണ് സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കർഷകർക്ക് അവബോധം നൽകുന്നതിന് ലോക മണ്ണ് ദിനമായ 5ന് മാപ്രാണം മാർ സ്ലീവ ആർക്കൈഡ് ഹാളിൽ ജില്ലാതല ശിൽപശാല നടത്തും. ജില്ലാ മൊബൈൽ മണ്ണ് പരിശോധന ലാബ് സൗജന്യ മണ്ണ് പരിശോധനാ സൗകര്യം ഒരുക്കും.

കൃഷിയിടത്തിലെ മണ്ണ് പരിശോധിക്കാൻ ആഗ്രഹിക്കുന്ന കർഷകർ 500 ഗ്രാം തൂക്കം വരുന്ന മണ്ണ് സാംപിളുകൾ 3ന് വൈകിട്ട് 4ന് മുൻപായി കൃഷിഭവനിലോ 5ന് രാവിലെ 10ന് മുൻപ് മാപ്രാണം മാർ സ്ലീവ ആർക്കൈഡ് പരിസരത്ത് വരുന്ന മൊബൈൽ മണ്ണ് പരിശോധന ലാബിലോ എത്തിക്കണം. പരിശോധിക്കേണ്ട മണ്ണിന്റെ ഈർപ്പം കുറയ്ക്കാൻ തണലിൽ ഉണക്കി വേണം എത്തിക്കാൻ.

യോഗം 3ന്

കാറളം ∙ കൃഷിഭവനു കീഴിലുള്ള സൗജന്യ കാർഷിക വൈദ്യുതി ഗുണഭോക്താക്കളുടെ യോഗം 3ന് ഉച്ചയ്ക്ക് 2.30ന് നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com