സന്ധ്യയ്ക്ക് അതിഥിയായെത്തിയ അവസാനത്തെയാൾക്കും ഭക്ഷണം വിളമ്പി; രുചിപ്പെരുമയ്ക്ക് താഴു വീണു

ചാലക്കുടി നഗരസഭ ഓഫിസിനു സമീപമുള്ള ഇന്ത്യൻ കോഫി ഹൗസ്
ചാലക്കുടി നഗരസഭ ഓഫിസിനു സമീപമുള്ള ഇന്ത്യൻ കോഫി ഹൗസ്
SHARE

ചാലക്കുടി ∙ ഇന്നലെ സന്ധ്യയ്ക്ക് അതിഥിയായെത്തിയ അവസാനത്തെയാൾക്കും രുചിക്കൂട്ട് വിളമ്പി നഗരസഭ കെട്ടിടത്തിലെ ഇന്ത്യൻ കോഫി ഹൗസിന്റെ ജീവനക്കാർ സ്ഥാപനം പൂട്ടി പടിയിറങ്ങി.   19 വർഷമായി രുചിവൈവിധ്യങ്ങൾ സ്നേഹത്തോടെ വിളമ്പി നൽകിയ സ്ഥാപനം പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ ആ ചരിത്രത്തിന്റെ ഭാഗമാകാൻ ഒട്ടേറെ രുചി ആരാധകർ എത്തി.

2003 ൽ ആരംഭിച്ച സ്ഥാപനം പ്രവർത്തിച്ചിരുന്ന നഗരസഭയുടെ കെട്ടിടം പൊളിച്ചു നഗരസഭ അനക്സ് കെട്ടിടം നിർമിക്കുന്നതിനാലാണു പ്രവർത്തനം അവസാനിപ്പിച്ചത്. മറ്റെവിടെയെങ്കിലും കുറഞ്ഞ വാടകയ്ക്ക് സ്ഥലസൗകര്യം ലഭ്യമായാൽ ഇന്ത്യൻ കോഫി ഹൗസ് മേഖലയിൽ പ്രവർത്തനം തുടരും. ഇവിടത്തെ 22 ജീവനക്കാരെ മറ്റിടങ്ങളിലേക്കു മാറ്റി നിയമിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS