ചാലക്കുടിക്കാര്‍ക്ക് രുചിപ്പെരുമ വിളമ്പിയ ഇന്ത്യന്‍ കോഫി ഹൗസിന് ഇന്നു താഴു വീഴും

ചാലക്കുടി നഗരസഭ ഓഫിസിനു സമീപമുള്ള ഇന്ത്യൻ കോഫി ഹൗസ്
ചാലക്കുടി നഗരസഭ ഓഫിസിനു സമീപമുള്ള ഇന്ത്യൻ കോഫി ഹൗസ്
SHARE

ചാലക്കുടി ∙ രണ്ടു പതിറ്റാണ്ടിലധികമായി നഗരത്തിലെത്തുന്നവർക്കു രുചിഭേദങ്ങൾ വിളമ്പിയ ഇന്ത്യൻ കോഫി ഹൗസിന് ഇന്നു താഴു വീഴും. നഗരസഭ ഓഫിസ് വളപ്പിലെ കെട്ടിടത്തിലാണു പ്രവർത്തിച്ചിരുന്നത്. ഇവിടെ നഗരസഭ അനക്സ് കെട്ടിടം നിർമിക്കുന്നതിനാൽ നഗരസഭ കോഫി ഹൗസിനു വാടക കരാർ പുതുക്കി നൽകിയിരുന്നില്ല. കരാറിന്റെ കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ ഇന്ന് സന്ധ്യയ്ക്ക് 7 മണിയോടെ പ്രവർത്തനം അവസാനിപ്പിക്കും. 19 വർഷം മുൻപാണു കോഫി ഹൗസ് പ്രവർത്തനം ഇവിടെ ആരംഭിച്ചത്.

അതുവരെ സ്വകാര്യ വ്യക്തികളുടെ മേൽനോട്ടത്തിലുള്ള നഗരസഭ കന്റീനാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. 10,000 മാസ വാടകയ്ക്കാണു നഗരസഭ കെട്ടിടം കോഫി ഹൗസിന് അനുവദിച്ചത്. കുറഞ്ഞ വാടകയ്ക്കു നൽകിയിരുന്നതിനാൽ നഗരസഭ കൗൺസിലർമാർക്കു ചെറിയ ഇളവും നൽകിയിരുന്നു. ചായയ്ക്കും കാപ്പിക്കും 2 രൂപ കുറവാണു നഗരസഭ കൗൺസിലർമാരിൽ നിന്ന് ഈടാക്കിയിരുന്നത്. 30 രൂപയ്ക്ക് ഊണു നൽകുകയും ചെയ്തു. എന്നാൽ മറ്റു വിഭവങ്ങൾക്ക് ഇളവ് ലഭിച്ചിരുന്നില്ല.

ദേശീയപാതയോടു ചേർന്നായിരുന്നതിനാൽ ദീർഘദൂര യാത്രക്കാരുടെയും ഇഷ്ട സ്ഥലമായിരുന്നു കോഫി ഹൗസ്. കെട്ടിടങ്ങൾക്കു ഭീമമായ വാടക ഉള്ളതിനാൽ പുതിയ സ്ഥലം ലഭിക്കുക ഉൾപ്പെടെയുള്ള പ്രതിസന്ധികൾ മറി കടന്നാൽ മാത്രമേ കോഫി ഹൗസിനു പ്രവർത്തനം നഗരത്തിൽ തുടരാൻ സാധിക്കൂ. ഇതുവരെ ബദൽ സംവിധാനമൊന്നും ലഭ്യമായിട്ടില്ലെന്ന് കോഫി ഹൗസ് അധികൃതർ പറഞ്ഞു. 2003ലാണ് കോഫി ഹൗസ് ഇവിടെ പ്രവര്‍ത്തനം തുടങ്ങിയത്. 22 ജീവനക്കാരാണുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS