ചെന്ത്രാപ്പിന്നിയിൽ കെഎസ്ആർടിസി ബസിടിച്ച് 12 പേർക്ക് പരുക്ക്

ചെന്ത്രാപ്പിന്നി 17–ാം കല്ല് ദേശീയപാതയിൽ  നിയന്ത്രണം തെറ്റി കെഎസ്ആർടിസി ബസ് ഇടിച്ചുണ്ടായ അപകടം
ചെന്ത്രാപ്പിന്നി 17–ാം കല്ല് ദേശീയപാതയിൽ നിയന്ത്രണം തെറ്റി കെഎസ്ആർടിസി ബസ് ഇടിച്ചുണ്ടായ അപകടം
SHARE

ചെന്ത്രാപ്പിന്നി ∙ പതിനേഴാംകല്ലിൽ നിയന്ത്രണം തെറ്റിയ കെഎസ്ആർടിസി ബസ് കാറിലും നിർത്തിയിട്ടിരുന്ന ബൈക്കുകളിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച് 12 പേർക്കു പരുക്കേറ്റു.

പുത്തൂര് അനീഷിന്റെ മകൾ ഇഷാനി (രണ്ടര വയസ്), പുത്തൂര് ഷൺമുഖന്റെ ഭാര്യ സുഭാഷിണി (62), പെരിഞ്ഞനം കിഴക്കേപ്പുരക്കൽ മണി (60), ശ്രീനാരായണപുരം കൊല്ലംപറമ്പിൽ സ്വപ്‌ന കിരൺ(39), ചെന്ത്രാപ്പിന്നി മാരാത്ത് അതുൽകൃഷ്ണ (19), കരൂപ്പടന്ന അറക്കൽവീട്ടിൽ മുഹമ്മദ് അദൽ (21), കൂളിമുട്ടം പുന്നിലത്ത് മുഹമ്മദ് ഇസ്മയിൽ (35), കൂളിമുട്ടം ഉണ്ണിയംപാട്ട് ഷെഫീർ (33), ഭാര്യ സൂലാഫ (37), കീഴ്പിള്ളിക്കര കറപ്പംവീട്ടിൽ ഷെരീഫ (53), തൊയക്കാവ് നാലകത്ത് നഫീസ (67), പറവൂർ കാനാടി ജഗൽസൻ (63), കൊടുങ്ങല്ലൂർ കണ്ണംപുള്ളി അജിത്ത് (36), അഴിക്കോട് കളത്തിപ്പറമ്പിൽ ഷാജി (50), പറവൂർ ഏഴിക്കര കിഴക്കേമഞ്ഞപ്രയിൽ സുഭാഷിണി(63), പൊയ്യ പാറക്കൽ വിജയൻ(62) എന്നിവർക്കാണു പരുക്കേറ്റത്.

ഇവരെ അൽ ഇക്‌ബാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുവായൂരിൽ നിന്ന് എറണാകുളത്തേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെയാണ് അപകടത്തിൽപ്പെട്ടത്. അവിനാഷിന്റെ റിവാർഡ് കെ.നയൺ ഡോഗ് ട്രെയിനിങ് സ്‌കൂളിന്റെ മതിലും ഗേറ്റും തകർന്നു. സ്ഥാപനത്തിലെ 2 ജീവനക്കാർ ഓടി മാറി രക്ഷപ്പെട്ടു. നെയിം ബോർഡ് വീണ് ഇതിൽ ഒരാൾക്ക് നിസാര പരുക്കേറ്റിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS