കുട്ടനെല്ലൂർ ∙ ദേശീയപാതയിൽ ടാങ്കർ ലോറി മറിഞ്ഞ് ഒരു മണിക്കൂർ ഗതാഗതം സ്തംഭിച്ചു. ഇന്നലെ പുലർച്ചെ 3നു ചിലങ്ക പാടത്തായിരുന്നു സംഭവം. പാലക്കാട് നിന്നു സിമന്റ് മിശ്രിതം കയറ്റി വന്ന ടാങ്കർ ലോറി മുന്നിലെ വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഡിവൈഡറിൽ കയറിയ ലോറി തൃശൂർ ഭാഗത്തു നിന്നുള്ള റോഡ് കുറുകെ കടന്ന് പാടത്തേക്കു മറിഞ്ഞു. ജീവനക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മണ്ണുത്തിയിൽ നിന്നു ഹൈവേ പൊലീസെത്തിയാണു ഗതാഗതം നിയന്ത്രിച്ചത്. വൈകിട്ട് 5നു വലിയ ക്രെയിൻ കൊണ്ടുവന്നു ടാങ്കർ മാറ്റി.
കുട്ടനെല്ലൂർ ചിലങ്ക പാടത്ത് ടാങ്കർ ലോറി മറിഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.