ADVERTISEMENT
തൃശൂർ∙ദേശീയപാതയിൽ വാണിയംപാറ മുതൽ പൊങ്ങം വരെ ലെയ്ൻ ട്രാഫിക് കർശനമാക്കുന്നു. വേഗം കുറഞ്ഞ വാഹനങ്ങളും ചരക്കു വാഹനങ്ങളും ട്രെയ്‌ലറുകളും ഇടതുവശത്തെയും വേഗം കൂടിയ വാഹനങ്ങൾ വലതുവശത്തെയും ലെയ്നിലൂടെ പോകണം. സുരക്ഷിതമായ അകലം പാലിച്ചു വാഹനത്തിന്റെ വലതു വശത്തുകൂടി മാത്രമേ ഓവർടേക്ക് ചെയ്യാവൂ എന്നു സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. ചെക്പോസ്റ്റുകളിലും ടോൾ ബൂത്തുകളിലും ഡ്രൈവർമാർക്കു ബോധവൽക്കരണം ആരംഭിച്ചു. ലെയ്ൻ ട്രാഫിക് നിയമം ലംഘിക്കുന്ന വാഹനങ്ങൾ തടയില്ല. വിഡിയോ ക്യാമറ, ഡാഷ് ക്യാമറ, ശരീരത്തിൽ ധരിക്കുന്ന ക്യാമറ എന്നിവ ഉപയോഗിച്ചു നിയമ ലംഘനം കണ്ടെത്തി വാഹന ഉടമയ്ക്കും ഡ്രൈവർക്കുമെതിരെ നടപടി സ്വീകരിക്കും. നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ റജിസ്ട്രേഷൻ നമ്പർ ക്യാമറകൾ ഉപയോഗിച്ചു തിരിച്ചറിയാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com