തൃശ്ശൂർ ജില്ലയിൽ ഇന്ന് (01-12-2022); അറിയാൻ, ഓർക്കാൻ

thrissur-map
SHARE

ഓവർസീയർ

പഴയന്നൂർ ∙ പഞ്ചായത്ത് എൽഎസ്ജിഡി വിഭാഗത്തിൽ സെക്കൻഡ് ഗ്രേഡ് ഓവർസീയറുടെ ഒഴിവ്. ബിടെക് (സിവിൽ) പാസായ 2 വർഷത്തെ പ്രവ‍ൃത്തി പരിചയമുള്ളവർ 14ന് 3 മണിക്കു മുമ്പ് അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക് എൽഎസ്ജിഡി ഓഫിസുമായി ബന്ധപ്പെടാം.

റജിസ്റ്റർ ചെയ്യണം

വേലൂർ ∙ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം വേലൂർ പഞ്ചായത്തിലെ മുഴുവൻ ഭിന്നശേഷിക്കാരെയും പദ്ധതിയിൽ റജിസ്റ്റർ ചെയ്യിക്കാൻ തീരുമാനിച്ചു. ഇതിനായി 3 ഫോട്ടോ, റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട്, തിരിച്ചറിയൽ കാർഡ് എന്നീ രേഖകളുടെ പകർപ്പ് സഹിതം വാർഡ് അംഗങ്ങളെയോ തൊഴിലുറപ്പ് പദ്ധതി ഓഫിസുമായോ ബന്ധപ്പെടണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

ഗുരുവായൂരിൽ ഇന്ന്

∙ ഗുരുവായൂർ ക്ഷേത്രം: കൊളാടി കുടുംബം വക നവമി നെയ് വിളക്ക്, വിളക്ക് എഴുന്നള്ളിപ്പ് 9.00, ഇടയ്ക്ക നാഗസ്വര പ്രദക്ഷിണം, മേളം ഗുരുവായൂർ ശശി മാരാർ 10.00

∙ ഗുരുവായൂർ മേൽപുത്തൂർ ഓഡിറ്റോറിയം: ചെമ്പൈ സംഗീതോത്സവം ആരംഭം രാവിലെ 6.00, ആകാശവാണി പ്രക്ഷേപണം രാവിലെ 9.30–12.30, രാത്രി 7.35–8.30.

വൈദ്യുതി മുടക്കം

പരിയാരം ∙ എച്ചിപ്പാറയിൽ പാലം പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ടു വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനാൽ ഇന്ന് 8 മുതൽ 5 വരെ എച്ചിപ്പാറ, കണ്ടംകുളത്തി, വിരിപ്പാറ, റിവർറൈൻ എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിലുള്ള പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.

വരന്തരപ്പിള്ളി ∙ വലിയകുളം, എച്ചിപ്പാറ, ചിമ്മിനി ഡാം എന്നിവിടങ്ങളിൽ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

പറപ്പൂക്കര ∙ രാപ്പാൾ, പള്ളം, കുന്നുമ്മക്കര എന്നിവിടങ്ങളിൽ  8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS