ADVERTISEMENT

അതിരപ്പിളളി∙ വാഴച്ചാൽ മലക്കപ്പാറ സംസ്ഥാനന്തര പാതയിൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി. എന്നാൽ, ഇരുചക്ര വാഹനങ്ങൾക്ക് വിലക്ക് തുടരും. ഒറ്റയാൻ കബാലിയുടെ ആക്രമണ ഭീതിയെ തുടർന്നാണ് വനപാതയിൽ ജില്ലാ ഭരണകൂടം വിലക്ക് ഏർപ്പെടുത്തിയത്. ആന വാഹനങ്ങൾക്കു നേരെ തുടർച്ചയായി ആക്രമണം നടത്തിയിരുന്നു. ഒരു തവണ സ്വകാര്യ ബസ് 8 കിലോമീറ്റർ പിന്നോട്ട് എടുത്താണ് ആനയുടെ ആക്രമണത്തിൽ നിന്നു യാത്രക്കാരെ രക്ഷപെടുത്തിയത്.

ഒരാഴ്ച മുൻപ് രാത്രി ഷോളയാർ മേഖലയിൽ വച്ച് ഒറ്റയാൻ കെഎസ്ആർടിസി ബസ് ആക്രമിച്ചു. ഇതേത്തുർന്നാണ് വീണ്ടും നിയന്ത്രണം കർശനമാക്കിയത്. നവംബറിൽ പലവട്ടം വനപാതയിൽ വിനോദ സഞ്ചാരികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. രാവിലെ 6 മുതൽ വൈകിട്ട് 6 മണി വരെയാണ് വാഴച്ചാൽ മലക്കപ്പാറ വനപാതയിൽ യാത്രാനുമതിയുള്ളത്.എന്നാൽ ആനയിറങ്ങിയാൽ സമയക്രമീകരണത്തിൽ മാറ്റം വരുത്തുമെന്ന് അധികാരികൾ അറിയിച്ചു.

കാട്ടാനകൾ ഓഫിസ് കെട്ടിടം തകർത്തു 

അതിരപ്പിള്ളി∙ എസ്റ്റേറ്റിലെ സി ഡിവിഷനിലെ ഓഫിസ് കെട്ടിടം കാട്ടാന തകർത്തു. തൊഴിലാളികൾ വിവരം നൽകിയതിനെ തുടർന്ന് എസ്റ്റേറ്റ്  മാനേജരും സംഘവും സ്ഥലത്തെത്തി പടക്കം പൊട്ടിച്ചാണ് ആനകളെ തുരത്തിയത്. രാവിലെ മൂന്നരയോടെയായിരുന്നു ആക്രമണം.

കഴിഞ്ഞ ദിവസം 3 സ്ത്രീ തൊഴിലാളികൾ എസ്റ്റേറ്റിനുള്ളിലെ പാൽപ്പുര കെട്ടിടത്തിൽ കയറിയാണ് ആനയുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടത്. അന്നുതന്നെ മൂന്നാം ബ്ലോക്കിലും ആശുപത്രി കെട്ടിടത്തിനു നേരെയും ആനകളുടെ ആക്രമണമുണ്ടായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com