ADVERTISEMENT

പഴയന്നൂർ∙ കുമ്പളക്കോട് ഭജന മഠത്തിനു സമീപത്തു പാട്ട ഭൂമിയിൽ കൃഷി ചെയ്യുന്ന വെന്നൂർ പറപ്പാറ ഷംസുദ്ദീന് കൂട്ടായി മലയണ്ണാൻ. കുക്കുടു എന്നു വിളിച്ചാൽ തൊടിയിലെ ഏതു തെങ്ങിനു മുകളിലായാലും മലയണ്ണാൻ ഷംസുദ്ദീന്റെ അരികിലെത്തും. കുക്കുടുവിന് ഇഷ്ടമുള്ളതെന്തെങ്കിലും ഷംസുദ്ദീൻ കയ്യിൽ കരുതിക്കാണു മെന്നവനറിയാം. ഉയരമുള്ള മരങ്ങളിൽ മാത്രം കൂടു കൂട്ടുന്ന പതിവുള്ള മലയണ്ണാൻ ഷംസുദ്ദീനുമായി ചങ്ങാത്തം കൂടിയപ്പോൾ കൃഷിയിടത്തിലെ ഷെഡിനകത്തും പുറത്തു വേലിയിലും സ്വന്തമായി ഓരോ കൂടുണ്ടാക്കി!

പകൽ വീടിന്റെ മേൽക്കൂരയിലെ കൂട്ടിലും രാത്രി പുറത്തെ കൂട്ടിലുമാണു കിടത്തം. മാസങ്ങൾക്കു മുൻപ് മരത്തിൽ നിന്നു വീണ് അവശനായ നിലയിലാണു മലയണ്ണാൻ കുഞ്ഞിനെ ഷംസുദ്ദീനു ലഭിച്ചത്.. തേങ്ങകൾ മൂപ്പെത്തും മുൻപ്  തന്നെ ആഹാരമാക്കുന്ന ശീലമാണു മലയണ്ണാന്മാർക്കുള്ളത്. തൊടിയിലെ തെങ്ങുകളിലൊക്കെ കയറുന്ന കുക്കുടു ഷംസുദ്ദീൻ ചെത്തി കൊടുത്ത ഇളനീർ മാത്രമേ ഭക്ഷിക്കൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com