കൊടകര∙ അർജന്റീന ടീമിന്റെ കട്ട ഫാനായ കോടാലി സ്വദേശി നെല്ലിക്കാ വിള ബാബു തുടർച്ചമായി നാലാം തവണയാണ് ലോകകപ്പ് ഫുട്ബോൾ സമയത്ത് തലയിൽ ഫുട്ബോൾ ഡിസൈനും ബൈക്കിൽ അർജന്റീന പതാകയും കളിക്കാരുടെ ചിത്രങ്ങളുമായെത്തുന്നത്. കോടാലിപാഡിപ്ലേയേഴ്സ് എന്ന ഫുട്ബോൾ ക്ലബ്ബിന്റെ മുൻ നിര കളിക്കാരനായിരുന്നു ബാബു.
മറഡോണയുടെ നേതൃത്വത്തിൽ അർജന്റീന കപ്പുയർത്തിയതു മുതലാണ് ബാബു അർജന്റീന ആരാധകനായത്. ബാബുവിന് അംഗത്വമുള്ള പള്ളിക്കുന്ന് ബോയ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മറ്റത്തൂർ പഞ്ചായത്ത് മൈതാനത്തിന് സമീപം മെസിയുടെ 35 അടി ഉയരമുള്ള കൂറ്റൻ കട്ടൗട്ടറും ബാബും സംഘവും ഉയർത്തിയിട്ടുണ്ട്.