കാർഷിക സർവകലാശാല: സിപിഎം നിർദേശം അവഗണിച്ച് വിശദീകരണം നൽകി ജീവനക്കാർ

agri-university
SHARE

തൃശൂർ∙ കാർഷിക സർവകലാശാലയിൽ 50 ദിവസം റജിസ്ട്രാറെ ഉപരോധിച്ച സമരത്തിൽ പങ്കെടുത്ത ജീവനക്കാർ ഔദ്യോഗിക വിശദീകരണം നൽകേണ്ടതില്ലെന്ന പാർട്ടി നിർദേശം ലംഘിച്ച് 50 % ജീവനക്കാർ വിശദീകരണം നൽകി.വിശദീകരണം തേടി നടപടി അവസാനിപ്പിക്കാമെന്ന ധാരണയുണ്ടായിരുന്നതായാണു വിവരം.എന്നാൽ പിന്നീട്, സമരത്തിൽ പങ്കെടുത്തവർക്കെതിരെ നടപടി സ്വീകരിക്കില്ലെന്നും വിശദീകരണം നൽകേണ്ടതില്ലെന്നുമുള്ള സംഘടനാ നോട്ടിസ് ജീവനക്കാർക്കിടയിൽ പ്രചരിച്ചു. പകുതിയോളം പേർ ഇതനുസരിച്ച് ഇപ്പോഴും വിശദീകരണം നൽകിയിട്ടില്ല.

വിശദീകരണം നൽകേണ്ട അവസാനദിവസമായ ഇന്നലെ വരെ 50 % പേർ നൽകി.ഗവർണറുടെ ഓഫിസിന്റെ നിർദ്ദേശ പ്രകാരമാണു റജിസ്ട്രാർ വിശദീകരണം ആവശ്യപ്പെട്ടു കത്തു നൽകിയത്. സിപിഎം സംഘടനാ നേതാവിനെ സർവീസിൽ തരം താഴ്ത്തിയതിനെതിരെ നടന്ന സമരം ഒത്തുതീർപ്പാക്കാൻ മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ സമരക്കാരോടു വിശദീകരണം നൽകണമെന്നു നിർദേശിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ ശവത്തിൽ ചവിട്ടിയിട്ട് നീ സീരിയസ് റോൾ ചെയ്താൽ മതി

MORE VIDEOS