കാർഷിക വളർച്ചയിൽ കേരളം താഴോട്ട് : ഇ.പി.ജയരാജൻ

കർഷക സംഘം അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന പ്രദർശനം ഉദ്ഘാടനം ചെയ്ത അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഇ.പി ജയരാജൻ പ്രദർശനം കാണുന്നു. എ.സി.മൊയ്തീൻ എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസ്, ഗോപി കോട്ടമുറിയ്ക്കൽ, കെ.വി.അബ്ദുൾഖാദർ എന്നിവർ സമീപം.
കർഷക സംഘം അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന പ്രദർശനം ഉദ്ഘാടനം ചെയ്ത അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഇ.പി ജയരാജൻ പ്രദർശനം കാണുന്നു. എ.സി.മൊയ്തീൻ എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസ്, ഗോപി കോട്ടമുറിയ്ക്കൽ, കെ.വി.അബ്ദുൾഖാദർ എന്നിവർ സമീപം.
SHARE

തൃശൂർ∙കാർഷിക വളർച്ചാ നിരക്കിലും ഉൽപാദനത്തിലും കേരളം താഴോട്ടു പോയെന്നു എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. അഖിലേന്ത്യ കിസാൻ സഭയുടെ (എഐകെഎസ്) ദേശീയ സമ്മേളനത്തോടനുബന്ധിച്ചുള്ള കാർഷിക പ്രദർശനം തേക്കിൻകാട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാളികേര ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കേരളം മൂന്നാം സ്ഥാനത്തായി. തമിഴ്നാട്ടിൽ ജയലളിതയുടെ കാലത്തു മുതൽ കർഷകർക്കു വൈദ്യുതിയും വെള്ളവും വളവും സൗകര്യവും നൽകുന്നുണ്ട്.

ഇതുകൊണ്ടുതന്നെ അവർ നാളികേര ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തെത്തി തെങ്ങു കയറാൻ ആളെ കിട്ടാനില്ല. അതുകൊണ്ടുതന്നെ വളരെ ചെറു പ്രായത്തിൽ കായ്ക്കുന്ന ഉയരം കുറഞ്ഞ തെങ്ങിൻ തൈ ഗവേഷണത്തിലൂടെ കണ്ടെത്താൻ ശാസ്ത്രഞ്ജർക്കു കഴിയണം.നെല്ലിന്റെ കാര്യത്തിലും കേരളം പിറകോട്ടുപോയി.എട്ടര ലക്ഷം ഹെക്ടറിൽനിന്നു നെൽക്കൃഷി ഒന്നര ലക്ഷമായി. ഒരു പശുവിൽനിന്നു 13 ലീറ്റർപാ ലെങ്കിലും കിട്ടിയാലെ ക്ഷീര കർഷകനു പിടിച്ചു നിൽക്കാനാകൂ.

ഇവിടെ കിട്ടുന്നതു എട്ടര ലീറ്ററാണ്. പച്ചക്കറി വാങ്ങാതെ വീട്ടിൽ ഉണ്ടാക്കാൻ മലയാളിക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു. എഐകെഎസ് ജില്ലാ സെക്രട്ടറി എ.എസ്. കുട്ടി അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസ്,ഗോപി കോട്ടമുറിക്കൽ, എ.സി. മൊയ്തീൻ എംഎൽഎ, എൻ. ആർ. ബാലൻ, എം.കെ.കണ്ണൻ, ഡപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, മുരളി പെരുനെല്ലി എംഎൽഎ തുടങ്ങിയവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS