തൃശൂർ ജില്ലയിൽ ഇന്ന് (08-12-2022); അറിയാൻ, ഓർക്കാൻ

thrissur
SHARE

ജലവിതരണം മുടങ്ങും

ഗുരുവായൂർ ∙ വാട്ടർ അതോറിറ്റിയുടെ ഗുരുവായൂർ സെക്‌ഷൻ ഓഫിസിനു കീഴിലുള്ള പൈപ്പ് ലൈനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഗുരുവായൂർ, ചാവക്കാട് നഗരസഭയിലേക്കും ഒരുമനയൂർ, കടപ്പുറം പഞ്ചായത്തുകളിലേക്കുള്ള ജലവിതരണം വിതരണം ഇന്ന് മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

സുകന്യ ക്യാംപെയ്ൻ

പുന്നയൂർക്കുളം ∙ പോസ്റ്റ് ഓഫിസിൽ സുകന്യ സമൃദ്ധി യോജന ക്യാംപെയ്ൻ ആരംഭിച്ചു. ആദ്യം എത്തുന്ന 50 പേർക്കുള്ള മിനിമം നിക്ഷേപ തുക കടിക്കാട് വേണു സ്മാരക സമിതി നൽകും. 99953 73075.

പോസ്റ്റ് ഓഫിസ് അക്കൗണ്ട്

തൃശൂർ ∙ കൂടുതൽ സേവന സൗകര്യങ്ങൾ ലഭ്യമാകാൻ ഓരോ ഉപഭോക്താവും പോസ്റ്റ് ഓഫിസ് സേവിങ്സ് അക്കൗണ്ടും ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് അക്കൗണ്ടും (ഐപിപിബി) തമ്മിൽ ലിങ്ക് ചെയ്യാൻ തൊട്ടടുത്ത പോസ്റ്റ് ഓഫിസുമായി ബന്ധപ്പെടണമെന്ന് ഐപിപിബി സീനിയർ മാനേജർ അറിയിച്ചു.

ഫണ്ട് ട്രാൻസ്ഫർ സുഗമമാക്കാനും സുകന്യ സമൃദ്ധി, പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, പോസ്റ്റ് ഓഫിസ് ആർഡി എന്നിവയിലേക്കുള്ള പേയ്മെന്റ് ഓൺലൈൻ വഴി നടത്താനും ഇതു പ്രയോജനപ്പെടും. ആധാർ സീഡിങ് ചെയ്യാനുള്ളവർ അതും ഉടൻ പൂർത്തീകരിക്കണം.

 വൈദ്യുതി മുടക്കം

ചാലക്കുടി ∙ ആനമല ജംക്‌ഷൻ, നോർത്ത് ജംക്‌ഷൻ, നഗരസഭ ജംക്‌ഷൻ, ഗവ. ഐടിഐ, കെകെ റോഡ്, കൂടപ്പുഴ, ആറാട്ടുകടവ് എന്നിവിടങ്ങളിൽ ഇന്ന് 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

50ന്റെ ചെറുപ്പത്തിൽ കെഎസ്ആർടിസിയിലെ കാരണവർ

MORE VIDEOS