ADVERTISEMENT

തൃശൂർ ∙ അൻപതോളം പ്രസാധകരെ അണിനിരത്തി സാഹിത്യഅക്കാദമി നടത്തുന്ന  രാജ്യാന്തര പുസ്തകോത്സവം വൈവിധ്യമാർന്ന പുസ്തകങ്ങളുടെ ശേഖരം കൊണ്ടും വിലക്കുറവും കൊണ്ടും ശ്രദ്ധേയമാകുന്നു. സാഹിത്യ അക്കാദമി അങ്കണത്തിൽ‌ നടക്കുന്ന പരിപാടി 11ന് സമാപിക്കും. ഡയറക്ടറേറ്റ് ഓഫ് സെൻസസ് ഓപ്പറേഷൻ‌, കേരള കൗൺസിൽ‌ ഓഫ് ഹിസ്റ്ററിക്കൽ റിസർച്, സംസ്ഥാന സർവ വിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടേതടക്കം 48 സ്റ്റാളുകളാണ് പുസ്തകോത്സവത്തിൽ ഉള്ളത്.

ചെന്നൈ കൃഷ്ണമൂർത്തി ഫൗണ്ടേഷൻ, റീഡേഴ്സ് ഡെസ്റ്റിനേഷൻ എന്നിവയുടെ സ്റ്റാളുകൾ ഇതിൽപ്പെടുന്നു. കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി, ലളിത കലാ അക്കാദമി, സംഗീത നാടക അക്കാദമി എന്നിവയുടെ പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും ലഭിക്കും.  മലയാള മനോരമ സ്റ്റാളിലും വൻ വിലക്കുറവാണ് വായനക്കാരെ കാത്തിരിക്കുന്നത്. പുസ്തകങ്ങൾക്ക് 60 ശതമാനം വരെ വിലക്കിഴിവു പ്രഖ്യാപിച്ചിട്ടുണ്ട്.

അക്കാദമിയുടെ ആനുകാലികങ്ങൾ പകുതി വിലയ്ക്ക് ലഭിക്കും. 2000 രൂപയ്ക്ക് പുസ്തകങ്ങൾ വാങ്ങിയാൽ ലഭിക്കുന്ന കൂപ്പൺ പിറ്റേന്ന് നറുക്കെടുത്ത് സമ്മാനങ്ങളും നൽകുന്നുണ്ട്. പുസ്തകം വാങ്ങിക്കുന്നവരുടെ കാരിക്കേച്ചറുകൾ വരച്ചു നൽകുന്നതും ശ്രദ്ധേയമാണ്. അർബൻ സ്കെച്ചസ് ഞായറാഴ്ചകളിൽ വരച്ച ചിത്രങ്ങളുടെ പ്രദർശനം അക്കാദമി ഹാളിൽ ഒരുക്കിയിട്ടുണ്ട്. ഈ ചിത്രങ്ങൾ‌ കാർഡുകളായി വാങ്ങാനും സൗകര്യമുണ്ട്. ‌

പുസ്തകോത്സവത്തോടനുബന്ധിച്ച് വിവിധ സെമിനാറുകൾ, സംവാദങ്ങൾ, പുസ്തക പ്രകാശനങ്ങൾ, കലാവതരണങ്ങൾ, സാഹിത്യ മത്സരങ്ങൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 10ന് പൊതുജനങ്ങൾക്ക് ലോകകപ്പ് ഫുട്ബോൾ ക്വിസ് നടക്കും. ഉച്ചയ്ക്ക് 2ന് ഇ.ഡി.ഡേവിസിന്റെ ആത്മകഥാസഞ്ചാരങ്ങൾ പുസ്തകം പ്രകാശനം ചെയ്യും. 3ന് പാനൽ ചർച്ച– ‘ജാതി, ലിംഗം, ജനാധിപത്യം’. വൈകിട്ട് 5ന് സംവാദം– എന്റെ രചനാലോകങ്ങൾ‌. വൈകിട്ട് 6.30ന് മുരളി നാരായണന്റെ ഓടക്കുഴൽ വാദനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com