കാന നിർമാണം, ടാറിങ്; കുരുക്കഴിയാതെ ഗുരുവായൂർ

ഗുരുവായൂർ മാവിൻചുവട്– ചൂൽപ്പുറം റോഡിൽ കാന പണി മൂലമുണ്ടായ ഗതാഗതക്കുരുക്ക്
ഗുരുവായൂർ മാവിൻചുവട്– ചൂൽപ്പുറം റോഡിൽ കാന പണി മൂലമുണ്ടായ ഗതാഗതക്കുരുക്ക്
SHARE

ഗുരുവായൂർ ∙ കാനപണിയും  ടാറിങ്ങും മൂലം ഗുരുവായൂരിൽ വീണ്ടും യാത്രക്കാർ വലയുന്നു. ഒരു മാസം മുൻപ് ടാറിങ് കഴിഞ്ഞ മാവിൻചുവട്–ചൂൽപ്പുറം റോഡിലാണ് ഇപ്പോൾ കാന നിർമാണം. റെയിൽവേ മേൽപാലത്തിന്റെ നിർമാണത്തിന് വേണ്ടി പ്രധാന റോഡ് അടച്ചതോടെ പൊലീസ് വഴി തിരിച്ചു വിടുന്ന ബദൽ  റോഡാണിത്. ഇവിടെ രണ്ടു കാറുകൾക്ക് സൈഡ് കൊടുക്കാനുള്ള വീതിയില്ലാത്ത വിധമാണ് മരാമത്ത് വിഭാഗം കാന നിർമിക്കുന്നത്.

കാന നിർമിക്കാൻ കുഴി എടുക്കുമ്പോൾ ബിഎസ്എൻഎൽ കേബിൾ പൊട്ടി. പുതിയ കേബിൾ ഹെഡ് ഓഫിസിൽ നിന്ന് എത്താൻ കാത്തിരിപ്പായിരുന്നു. ഇന്നലെയാണ് കേബിൾ എത്തിയത്. ഇതു കൊണ്ടാണ് പണി വൈകിയത് എന്നാണ് മരാമത്ത് വിഭാഗം പറയുന്നത്. എന്തായാലും ഇരു ഭാഗത്ത് നിന്നും വാഹനങ്ങൾ എത്തുന്നതോടെ മണിക്കൂറുകൾ ഗതാഗതക്കുരുക്കാണ് ഫലം.

ബാബു ലോഡ്ജ് – ബാലകൃഷ്ണ  തിയറ്റർ റോഡ് ടാറിങ് തുടങ്ങിയിട്ട് ഒരുമാസമായി. പകുതി ഭാഗം കുഴി നികത്തി ടൈൽ പതിച്ച്  ഇന്നലെ ടാറിങ്ങിനായി അടച്ചു. ഇതോടെ വൺവേ ആയി ഉപയോഗിച്ചിരുന്ന ഈ റോഡും  അടച്ചു. ഇതോടെ വാഹനങ്ങൾ മാണിക്കത്ത് പടി, കരുവാൻപടി ഗേറ്റ് വഴിയാണ് പോകേണ്ടത്. കരുവാൻപടി–നെന്മിനി റോഡിൽ വൻകുഴികളാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS