ADVERTISEMENT

മാള ∙ സ്വന്തം ജീവൻ നൽകിയും നായ്ക്കൾ ഉടമയെ സംരക്ഷിക്കുമെന്നത് കെട്ടുകഥയല്ല, അതു ജൂഡോയുടെയും റോജറിന്റെയും ജീവിതകഥയാണ്! അഷ്ടമിച്ചിറ കടമ്പാട്ടുപറമ്പിൽ സണ്ണിയുടെ അരുമകളായ 2 നായ്ക്കൾക്കാണ് മൂർഖൻ പാമ്പിനെ തുരത്തുന്നതിനിടെ ജീവൻ നഷ്ടപ്പെട്ടത്. രണ്ടിടങ്ങളിലായി നായ്ക്കൾ ചത്തുകിടക്കുന്നതാണ് രാവിലെ പുറത്തിറങ്ങിയ വീട്ടമ്മ കണ്ടത്. തൊട്ടരികിൽ മൂർഖൻ 2 കഷ്ണമായി കിടക്കുന്നുണ്ടായിരുന്നു.

16ന് പുലർച്ചെ വീട്ടുപറമ്പിലെത്തിയ പാമ്പിനെ റോജറും ജൂഡോയും ചേർന്ന് തുരത്താൻ ശ്രമിച്ചു. ഇതിനിടയിൽ ധാരാളം കടിയേറ്റു. അവസാനം പാമ്പിനെ കൊന്നെങ്കിലും അവർക്കും ജീവൻ നഷ്ടമായി. 3 വർഷം മുൻപ് ഒരു സുഹൃത്താണ് നാടൻ നായ്ക്കുട്ടികളെ സണ്ണിക്കു കൊടുത്തത്. വൈകാതെ രണ്ടുപേരും വീട്ടുകാരുടെ ഓമനകളായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com