വമ്പൻ വാർപ്പിൽ പാൽപായസം, ഗുരുവായൂരപ്പന് നേദിച്ചു

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച വമ്പൻ വാർപ്പിൽ ആദ്യമായി പാൽപായസം തയാറാക്കി നിവേദിച്ചപ്പോൾ
ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച വമ്പൻ വാർപ്പിൽ ആദ്യമായി പാൽപായസം തയാറാക്കി നിവേദിച്ചപ്പോൾ
SHARE

ഗുരുവായൂർ ∙ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച വമ്പൻ വാർപ്പിൽ തയാറാക്കിയ ആദ്യ പാൽപായസം പന്തീരടി പൂജയ്ക്ക് ഗുരുവായൂരപ്പന് നിവേദിച്ചു. അന്നലക്ഷ്മി ഹാളിലെ പ്രസാദ ഊട്ടിൽ ഭക്തർക്ക് നേദിച്ച പാൽപായസം വിളമ്പി. തിടപ്പള്ളിയിലെ പുതിയ അടുപ്പിൽ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് അഗ്നി പകർന്നു. വാർപ്പ് സമർപ്പിച്ച പ്രവാസി വ്യവസായി എൻ.ബി. പ്രശാന്ത് ആദ്യ ദിവസത്തെ പായസം വഴിപാട് ചെയ്തു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS