അതിരപ്പിള്ളി∙ പഞ്ചായത്തിൽ യാത്രാ സൗകര്യമില്ലാത്ത ആദിവാസി ഊരുകളിലെ രോഗികളുടെ യാത്രയ്ക്കായി പല്ലക്ക് മോഡൽ സ്ട്രെച്ചറുകൾ നൽകി സുരേഷ് ഗോപി. വെറ്റിലപ്പാറ ജംക്‌ഷനിൽ നടന്ന ചടങ്ങിൽ വെട്ടിവിട്ടകാട്, കപ്പായം ആദിവാസി ഊരുമുപ്പൻമാർക്ക് സ്ട്രെച്ചറുകൾ കൈമാറി. മലക്കപ്പാറയിൽ ശുചിമുറി നിർമാണം പഞ്ചായത്ത് ഭരണ സമിതി ഏറ്റെടുത്ത് നടപ്പാക്കാമെന്ന് ഉറപ്പു നൽകിയെങ്കിലും എങ്ങുമെത്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
മലക്കപ്പാറ പ്രദേശവാസികൾ ഇക്കാര്യം അനേഷിക്കണമെന്നും ആവശ്യപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കൂമാർ, ജില്ലാ ജനറൽ സെക്ടട്ടറിമാരായ ജസ്റ്റിൻ ജേക്കബ്, കെ.ആർ. ഹരി, സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ബാബു, കൊരട്ടി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത്, സംസ്ഥാന കമ്മറ്റി അംഗം സി.പി. സെബാസ്റ്റ്യൻ, അതിരപ്പിള്ളി മണ്ഡലം പ്രസിഡന്റ് പി.ഡി. ജിൻസിൺ, വൈസ് പ്രസിഡന്റ് എൻ.കെ. മുരളി എന്നിവർ പ്രസംഗിച്ചു.