ഭാര്യയെ കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

അനീഷ്.
അനീഷ്.
SHARE

പരിയാരം ∙ ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. എറണാകുളം ജില്ലയിലെ അയ്യമ്പുഴ സ്വദേശി ആലപ്പാട്ട് അനീഷിനെയാണ് (34) അതിരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ രാജിയെ (30) കൊന്നക്കുഴി ചാട്ടുകല്ലുതറയിലുള്ള വീട്ടിലെത്തി വ്യാഴാഴ്ചയാണ് അനീഷ് ആക്രമിച്ചതെന്നു പൊലീസ് പറഞ്ഞു. 3 കുത്തേറ്റ രാജിയെ ആശുപത്രിയിൽ എത്തിച്ചു. നാട്ടുകാർ പിടികൂടി കെട്ടിയിട്ട അനീഷിനെ പിന്നീട് പൊലീസിനു കൈമാറി. കൊലപാതകശ്രമത്തിനു കേസെടുത്തു. 3 മക്കളുള്ള ഇവർ കുറേനാളായി പിരിഞ്ഞുകഴിയുകയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS