ADVERTISEMENT

പാവറട്ടി ∙ പഞ്ചഗുസ്തിയിൽ സ്വർണമെഡലുകൾ വാരിക്കൂട്ടി അമ്മയും മക്കളും. പ്രവാസിയും എഴുത്തുകാരനുമായ മുസ്‍ലീം വീട്ടിൽ ചന്ദനപ്പറമ്പിൽ അബ്ദുൽ റഷീദിന്റെ ഭാര്യ രഹന, മക്കളായ അദ്നാൻ ബിൻ അബ്ദുൽ റഷീദ്, അഫ്നാൻ ബിൻ അബ്ദുൽ റഷീദ് എന്നിവരാണു കൈക്കരുത്തിന്റെ പര്യായമായത്. ജില്ലാ ആം റസലിങ് ചാംപ്യൻഷിപ്പിൽ 6 സ്വർണമെഡലും ഒരു വെങ്കലവുമാണ് ഇവർ നേടിയത്.

രഹനയും മൂത്ത മകൻ അദ്നാനും നേരത്തെ ദേശീയ ജേതാക്കളാണ്. രണ്ടാമത്തെ മകൻ അഫ്നാന്റെ ആദ്യ മത്സരമായിരുന്നു. മാസ്റ്റേഴ്സ്, സീനിയർ വിഭാഗങ്ങളിലായി രഹന 4 സ്വർണ മെഡലും യൂത്ത് വിഭാഗത്തിൽ അദ്നാൻ 2 സ്വർണ മെഡലും നേടി. ജൂനിയർ വിഭാഗത്തിൽ അഫ്നാൻ വെങ്കലവും നേടി.

അദ്നാൻ ചിറ്റിലപ്പിള്ളി ഐഇഎസ് കോളജിലെ ബി ആർക്ക് വിദ്യാർഥിയും അഫ്നാൻ പാവറട്ടി സാൻജോസ് പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയുമാണ്. ഇടം കയ്യിലും വലം കയ്യിലും ഒരേ കരുത്തോടെയാണിവർ പഞ്ചഗുസ്തിയിൽ തിളങ്ങുന്നത്. കോലഞ്ചേരിയിൽ നടക്കാനിരിക്കുന്ന സംസ്ഥാന മത്സരത്തിനുള്ള പരിശീലനത്തിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com