ADVERTISEMENT

വെള്ളാങ്ങല്ലൂർ ∙ ജൈവ മഞ്ഞൾ കൃഷിയിൽ അദ്ഭുതം സൃഷ്ടിച്ച സലീം കാട്ടകത്തിന്റെ കൃഷിയെക്കുറിച്ച് പഠിക്കാനും കൃഷി രീതികൾ ചിത്രീകരിക്കാനും കൊറിയൻ സംഘം എത്തി. കൊറിയൻ ബ്രോഡ് കാസ്റ്റിങ് സിസ്റ്റത്തിന് വേണ്ടി വിവിധ രാജ്യങ്ങളിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ ഉൽപാദനം മുതൽ ഉപയോഗം വരെയുള്ളവ ചിത്രീകരിക്കുന്നതിന്റെ ഭാഗമായാണ് ലാലാ ക്രിയേറ്റീവ്സിന്റെ സിഇഒ നതാൻ ചോ, നിർമാതാവ് ഹ്വാങ് സെബിൻ, സഹായി ജുൻസൂ ലീ എന്നിവർ വള്ളിവട്ടത്തെ സലീമിന്റെ കൃഷിയിടത്തിലെത്തിയത്.

കൃഷി ചെയ്യുന്നത് മുതൽ വിളവെടുപ്പ്, വൃത്തിയാക്കൽ, കഴുകൽ, സംസ്കരണം, ഉണക്കൽ, പൊടിക്കൽ തുടങ്ങി മഞ്ഞൾപ്പൊടിയുടെ ഉപയോഗം വരെ സംഘം ക്യാമറയിലാക്കി. 13 വർഷത്തോളമായി ജൈവ രീതിയിൽ മഞ്ഞൾ കൃഷി നടത്തുന്ന സലിം ഇൗ വർഷം 5 ഏക്കറിലധികം സ്ഥലത്താണ് മഞ്ഞൾ കൃഷി ചെയ്തിരിക്കുന്നത്. ഏലം, മഞ്ഞൾ, കുരുമുളക്, മുളക് കൃഷികളെക്കുറിച്ചാണ് കെ‍ാറിയൻ സംഘം ഇന്ത്യയിൽ ചിത്രീകരണം നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com