ADVERTISEMENT

മാള ∙ പൊലീസ് സ്റ്റേഷനിൽ വിവിധ കേസുകളിലായി പിടിച്ചെടുത്ത വാഹനങ്ങൾ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഒഴിവാക്കുന്നില്ല. ഒരു ഏക്കറിൽ വരുന്ന പൊലീസ് സ്റ്റേഷൻ വളപ്പിൽ നൂറിലധികം വാഹനങ്ങളാണ് കെട്ടിക്കിടക്കുന്നത്. ഭൂരിഭാഗവും പതിറ്റാണ്ടുകൾ മുൻപ് മണൽ കടത്തിനും മറ്റും ഉപയോഗിച്ചിരുന്ന ചെറു ലോറികളാണ്. കൂടാതെ ട്രാവലർ, ടെമ്പോ ട്രക്‌സ്, കാറുകൾ, ഓട്ടോറിക്ഷകൾ, ബൈക്കുകൾ എന്നിവയും കാടുകയറി നശിക്കുന്ന കാഴ്ചയുണ്ട്.

കലക്ടറുടെ നേതൃത്വത്തിൽ പൊലീസ് കമ്മിഷണർ, റൂറൽ പൊലീസ് മേധാവി, മോട്ടർ വാഹന വകുപ്പ്, മരാമത്ത് വകുപ്പ് എന്നിവരടങ്ങുന്ന ഡിസ്‌പോസൽ കമ്മിറ്റിയാണ് വാഹനങ്ങൾ ഒഴിവാക്കൽ സംബന്ധിച്ച തീരുമാനം എടുക്കുന്നത്. 

ഇതിനായി മാള പൊലീസ് നൽകിയ രേഖകളിൽ ചിലതു കാണാനില്ലെന്നാണ് സൂചന. ഇതാണ് വാഹനങ്ങൾ ഒഴിവാക്കുന്നതിന് കാലതാമസം നേരിടാൻ കാരണമത്രേ. കേസുകളിൽ കിടക്കുന്ന ഇത്തരം വാഹനങ്ങൾ ഡിസ്‌പോസൽ കമ്മിറ്റിയുടെ തീരുമാനപ്രകാരം സർക്കാരിലേക്കു കണ്ടുകെട്ടിയാൽ മാത്രമാണ് ഇവ ഒഴിവാക്കാനാകു. എന്നാൽ, ഇതിനായി നൽകിയ രേഖകളാണ് ഇപ്പോൾ കാണാതായിട്ടുള്ളത്.

ദിവസവും കൂടുതൽ വാഹനങ്ങൾ പിടിക്കുന്നതോടെ ഇവയെല്ലാം വഴിയരികിൽ കൂട്ടിയിടേണ്ട ഗതികേടിലാണ്. പൊതുഗതാഗതത്തിന് ഇവ തടസ്സമാകുന്ന അവസ്ഥയുമുണ്ട്. മരാമത്തും പൊലീസും തമ്മിൽ തർക്കങ്ങൾക്കും ഇടയാക്കാറുണ്ട്. നിലവിൽ കിടക്കുന്ന വാഹനങ്ങൾ ഒഴിവായാൽ പൊതുവഴിയിൽ കിടക്കുന്ന വാഹനങ്ങൾ സ്റ്റേഷൻ വളപ്പിൽ സൂക്ഷിക്കാൻ സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com